പ്രവാസികൾക്ക് ആശ്വാസം, തിരുവനന്തപുരത്ത് നിന്നുള്ള ദുബൈ,അബുദാബി സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ

എയർ ഇന്ത്യ വിമാന സർവീസുകൾ വെട്ടിക്കുറച്ചതിനെ തുടർന്ന് ഒക്ടോബർ ആറിന് മുഖ്യമന്ത്രി എയർ ഇന്ത്യ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനെ തുടർന്നാണ് ഈ തീരുമാനം.
air india express flight
Relief for expatriates, Air India to resume Dubai and Abu Dhabi services from Thiruvananthapuram air india express/x
Updated on
2 min read

തിരുവനന്തപുരത്ത് നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ വർദ്ധിപ്പിക്കുന്നതായി എയർ ഇന്ത്യ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ എക്സിൽ അറിയിച്ചു.

തിരുവനന്തപുരത്ത് നിന്നുള്ള ദുബൈ, അബുദാബി സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഉടൻ പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

air india express flight
ഈ രോഗങ്ങൾ ഉള്ളവർക്ക് ഹജ്ജിന് അനുമതിയില്ല; പുതിയ നിർദേശവുമായി സൗദി

ഒക്ടോബർ 28 മുതൽ ദുബൈ സർവീസുകൾ ആഴ്ചയിൽ നാല് ദിവസം നടത്തും, ഡിസംബർ മൂന്ന് മുതൽ അബുദാബിയിലേക്കുള്ള വിമാനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തും.

കൂടാതെ, കേരളത്തിന്റെ വിമാന സർവീസ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി തിരുവനന്തപുരം റൂട്ടിൽ ബിസിനസ് ക്ലാസ് കോൺഫിഗറേഷനുള്ള വിമാനങ്ങൾ ദിവസേന മൂന്ന് തവണ സർവീസ് നടത്തുമെന്നും ഉറപ്പു നൽകിയതായി അദ്ദേഹം അറിയിച്ചു.

ഈ തീരുമാനം പ്രവാസികളുടെ യാത്രാദുരിതത്തിന് ആശ്വാസമേകുന്നതാണ്.ശീതകാല ഷെഡ്യൂളിലാണ് സർവീസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്

Pinaryi vijayan
Air India to resume Dubai and Abu Dhabi services from ThiruvananthapuramX

എയർ ഇന്ത്യ വിമാന സർവീസുകൾ വെട്ടിക്കുറച്ചതിനെ തുടർന്ന് ഒക്ടോബർ ആറിന് മുഖ്യമന്ത്രി എയർ ഇന്ത്യ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയെ തുടർന്നാണ് അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. എയർ ഇന്ത്യയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഓരോന്നിൽ നിന്നും മിഡിൽ ഈസ്റ്റിലേക്ക് ഏറ്റവും കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നത് തങ്ങളാണെന്ന് എയർ ഇന്ത്യ എക്സിൽ അറിയിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന എയർ ഇന്ത്യയുടെ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഈ മേഖലയിൽ നിന്നുള്ള എയർ ഇന്ത്യയുടെ അന്താരാഷ്ട്ര കണക്റ്റിവിറ്റി 40% ത്തിലധികം വർദ്ധിപ്പിച്ചു, കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആഭ്യന്തര, അന്തർദേശീയ പ്രവർത്തനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണ്,

ടൂറിസം, കണക്റ്റിവിറ്റി, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് കൂടുതൽ ഊർജ്ജം പകരുന്നതിൽ സംസ്ഥാനത്തിന്റെ പിന്തുണയോടെ അടുത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം എയർ ഇന്ത്യ വ്യക്തമാക്കിിരുന്നു.

Summary

Gulf News: Air India has confirmed that international operations from Thiruvananthapuram are being scaled up. Services to Dubai will resume four days a week starting 28th October, and flights to Abu Dhabi will operate thrice weekly from 3rd December.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com