അജ്മാന്‍: അജ്‌മാൻ എമിറേറ്റ്സിലെ സ്വകാര്യ സ്കൂളുകളുടെ വെള്ളിയാഴ്ച ദിവസത്തെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തി. വെള്ളിയാഴ്ചകളിൽ രാവിലെ 11.30 തിന് മുൻപ് ക്ലാസുകൾ അവസാനിപ്പിക്കണെമെന്ന് അജ്മാൻ പ്രൈവറ്റ് എഡ്യൂക്കേഷൻ അഫയേഴ്‌സ് ഓഫീസ് അറിയിച്ചു.
ഇതനുസരിച്ച് എല്ലാ സ്വകാര്യ സ്കൂളുകളും അവരുടെ ടൈംടേബിളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും ജനുവരി 9 മുതൽ ഈ സമയക്രമം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു.
ഈ മാറ്റം വിദ്യാർത്ഥികൾക്ക് മതപരമായ കടമകൾ നിർവഹിക്കാൻ അവസരം നൽകുന്നതിനാണ് സമയ ക്രമത്തിൽ മാറ്റം വരുത്തിയത്. എന്നാൽ വെള്ളിയാഴ്ച സാധാരണ അധ്യയനദിനമായി തുടരും. ഹാജർ, അവധി എന്നിവ സംബന്ധിച്ച പതിവ് നിബന്ധനകൾ വെള്ളിയാഴ്ചയും ബാധകമായിരിക്കും എന്നും അധികൃതർ വ്യക്തമാക്കി.
യു എ ഇയിൽ ഈ വർഷം മുതൽ വെള്ളിയാഴ്ച നമസ്കാരത്തിന്റെ സമയം ഉച്ചയ്ക്ക് 12.45ലേക്ക് മാറ്റിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രാലയം സർക്കാർ സ്കൂളുകളിലെ വെള്ളിയാഴ്ചകളിലെ പഠനസമയത്തിൽ മാറ്റം വരുത്തി.
ഇത് സംബന്ധിച്ച തീരുമാനം മാതാപിതാക്കളെ മുൻ കൂട്ടി യു എ ഇയിലുടനീളമുള്ള സ്‌കൂളുകൾ വെള്ളിയാഴ്ച നേരത്തെ വിടുന്നതുമായി ബന്ധപ്പെട്ട സന്ദേശം രക്ഷിതാക്കൾക്ക് അയക്കാൻ തുടങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates