ദുബൈ: അടുത്ത (2026-27) അദ്ധ്യയന വർഷം മുതൽ, പ്രവേശന വർഷത്തിൽ ഏതെങ്കിലും മാസത്തിൽ മൂന്ന് വയസ്സ് തികയുന്ന കുട്ടികൾക്ക് പ്രീ-കിന്റർഗാർട്ടനിൽ ചേരാൻ കഴിയുന്ന രീതിയിലാണ് പുതിയ മാറ്റം. ഓഗസ്‌റ്റിലോ സെപ്‌റ്റംബറിലോ അദ്ധ്യയന വർഷം ആരംഭിക്കുന്ന സ്‌കൂളുകൾക്കാണ് മാറ്റം ബാധകം.
എജ്യൂക്കേഷൻ, ഹ്യൂമൻ ഡെവലപ്‌മെന്റ്ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കൗൺസിൽ അംഗീകരിച്ച പുതുക്കിയ നയം, പ്രായപരിധി നിശ്ചിയിരുന്ന കാലയളവ് മാറ്റി.
നേരത്തെ ഓഗസ്റ്റ് 31 എന്ന തീയതിയിൽ മൂന്ന് വയസ്സ് തികയുന്ന കുട്ടികൾക്കായിരുന്നു പ്രീ-കിന്റർഗാർട്ടനിൽ പ്രവേശനം ലഭിക്കുമായിരുന്നത്. ഇപ്പോൾ അത് ഡിസംബർ 31 വരെ മൂന്ന് വയസ്സ് തികയുന്ന കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്ന രീതിയിലേക്ക് മാറ്റി.
പ്രവേശന വർഷത്തിൽ ജനുവരിക്കും ഡിസംബർ 31 നും ഇടയിൽ നിർദ്ദിഷ്ട പ്രായമെത്തിയ കുട്ടികളെ പ്രീസ്കൂളിൽ പ്രവേശിപ്പിക്കാൻ സാധിക്കും. , ഈ മാറ്റം പ്രത്യേകിച്ചും സെപ്റ്റംബറിനും ഡിസംബറിനുമിടയിൽ ജനിച്ച കുട്ടികൾക്ക് പ്രയോജനം ചെയ്യും, മുമ്പ് സ്‌കൂളിൽ ചേരാൻ അവർ ഒരു വർഷം അധികമായി കാത്തിരിക്കേണ്ടി വരുമായിരുന്നു.
അക്കാദമിക് വർഷം അനുസരിച്ചുള്ള പ്രവേശനത്തിനുള്ള പ്രായ മാനദണ്ഡത്തിൽ നിന്ന് കലണ്ടർ വർഷം അടിസ്ഥാനമാക്കിയുള്ള പ്രവേശന സമ്പ്രദായത്തിലേക്ക് യുഎഇ മാറി.
മുമ്പ്, ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആരംഭിക്കുന്ന അധ്യയന വർഷത്തിന് മുമ്പായി, ഓഗസ്റ്റ് 31-ന് മുമ്പ് ഒരു കുട്ടി സ്കൂളിൽ ചേരാനുള്ള പ്രായത്തിൽ എത്തിയിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗ്യത. ഡിസംബർ 31 വരെയുള്ള അഡ്മിഷൻ വർഷത്തിൽ എപ്പോൾ വേണമെങ്കിലും കുട്ടി ആവശ്യമായ പ്രായമായിട്ടുണ്ടെങ്കിൽ സ്കൂളിൽ ചേർക്കാം എന്നതാണ് പുതിയ ചട്ടം.
സെപ്തംബർ, ഒക്ടോബർ, നവംബർ അല്ലെങ്കിൽ ഡിസംബർ മാസങ്ങളിൽ ഉൾപ്പെടെ, പ്രവേശന വർഷത്തിൽ ഏത് സമയത്തും മൂന്ന് വയസ്സ് തികയുന്ന കുട്ടികൾക്ക് ഇപ്പോൾ പ്രീ-കിന്റർഗാർട്ടനിൽ ചേരാൻ കഴിയും.
ഡിസംബർ 31 എന്നത് പ്രായം കണക്കാക്കുന്നതിനുള്ള തീയതി നിശ്ചയിച്ച ശേഷം ഓരോ ക്ലാസിലും ചേരാനുള്ള പ്രായം
പ്രീ-കെജി: കുട്ടിക്ക് മൂന്ന് വയസ്സ് പ്രായമുണ്ടായിരിക്കണം
കെജി 1: കുട്ടിക്ക് നാല് വയസ്സ് പ്രായമുണ്ടായിരിക്കണം
കെജി2: കുട്ടിക്ക് അഞ്ച് വയസ്സ് പ്രായമുണ്ടായിരിക്കണം
ഗ്രേഡ് 1: കുട്ടിക്ക് ആറ് വയസ്സ് പ്രായമുണ്ടായിരിക്കണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates