സുരക്ഷിത യാത്രയ്ക്ക് വേഗപ്പൂട്ടുമായി അജ്‌മാൻ; പുതിയ സംവിധാനം യു എ ഇയിൽ ആദ്യം

വാഹനം സഞ്ചരിക്കുന്ന സ്ഥലത്തെ പരമാവധി വേഗത പുതിയ ഉപകരണം സ്വ​യം തി​രി​ച്ച​റി​യും. അതിനൊപ്പം തന്നെ ഓരോ റോഡിലുമുള്ള വാഹനങ്ങളുടെ തിരക്ക് സംബന്ധിച്ച ഡാറ്റാ തത്സമയം ഈ ഉപകരണം ശേഖരിക്കും.
 Ajman Taxis
Ajman Taxis to Get Smart Speed Limiters to Enhance Road Safety@QassimAlqa54561
Updated on
1 min read

അജ്‌മാൻ: ടാ​ക്സി​ക​ളി​ലും ആഡംബര വാഹങ്ങൾക്കും സ്മാ​ർ​ട്ട് വേ​ഗ​പ്പൂ​ട്ടു​ക​ൾ സ്ഥാപിക്കാനൊരുങ്ങി അജ്‌മാൻ. പുതിയ സംവിധാനത്തിലൂടെ വാഹനത്തിന്റെ തത്സമയ സ്ഥാനം അടിസ്ഥാനമാക്കി വാഹനത്തിന്റെ വേഗത ഓട്ടോമാറ്റിക് ആയി നിയന്ത്രിക്കും. യു എ ഇയിൽ തന്നെ ആദ്യമായി ആണ് ഇത്തരമൊരു നീക്കം നടത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

 Ajman Taxis
ലൈൻ തെറ്റി വാഹനം ഓടിച്ചാൽ 400 ദിർഹം പിഴ; മുന്നറിയിപ്പ് നൽകി അജ്മാൻ പൊലിസ്

വാഹനം സഞ്ചരിക്കുന്ന സ്ഥലത്തെ പരമാവധി വേഗത പുതിയ ഉപകരണം സ്വ​യം തി​രി​ച്ച​റി​യും. അതിനൊപ്പം തന്നെ ഓരോ റോഡിലുമുള്ള വാഹനങ്ങളുടെ തിരക്ക് സംബന്ധിച്ച ഡാറ്റാ തത്സമയം ഈ ഉപകരണം ശേഖരിക്കും. സ്മാ​ർ​ട്ട് മാ​പ്പി​ങ്​ വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ വേഗത സ്വയം നിയന്ത്രിക്കും.

 Ajman Taxis
അജ്മാനിൽ ഇ-സ്കൂട്ടറുകള്‍ക്ക് നിയന്ത്രണം; റോഡിലിറക്കിയാൽ നിയമ നടപടി

ഈ നീക്കത്തിലൂടെ റോഡിലെ അപകടകരമായ ഡ്രൈവിംഗ് കുറയ്ക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും. യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷ കൂടുതൽ ശക്തമാക്കാനും അപകടങ്ങളുടെ എണ്ണം കുറയ്ക്കാനും ഇത് സഹായകരമാകും എന്ന് അധികൃതർ വ്യക്തമാക്കി.

Summary

Gulf news: Ajman Taxis to Get Smart Speed Limiters to Enhance Road Safety.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com