ഐഫോൺ 17 എത്തി: യു എ ഇയിലെ വിലയെത്ര?

യു എ ഇയിലെ സെപ്റ്റംബർ 19 മുതൽ പ്രീ ബുക്കിംഗ് ആരംഭിക്കും. ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആപ്പിൾ സ്റ്റോറുകളിൽ എത്തി ബുക്ക് ചെയ്യാവുന്നതാണ്.
Apple  iPhone 17
Apple unveils iPhone 17 Series with UAE pricing, pre-orders, and availability detailsApple
Updated on
1 min read

ദുബൈ: ഐ ഫോൺ 17 സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് യു എ ഇയിലെ മലയാളികൾ ഉൾപ്പെടെ ഉള്ളവർ. കഴിഞ്ഞ ദിവസം ആപ്പിൾ ഫോൺ ഐ ഫോൺ 17 മോഡലുകൾ ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു. ഏറ്റവും കനംകുറഞ്ഞതും ആകര്‍ഷകമായ നിരവധി ഫീച്ചറുകളും പുതിയ ഫോണിലുണ്ട്. യു എ ഇയില്‍ സെപ്റ്റംബർ 19 മുതൽ പ്രീ ബുക്കിങ് ആരംഭിക്കും. ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആപ്പിൾ സ്റ്റോറുകളിൽ എത്തി ബുക്ക് ചെയ്യാവുന്നതാണ്.

Apple  iPhone 17
ഐഫോണ്‍ 17 സീരീസ് അവതരിപ്പിച്ച് ആപ്പിള്‍, ഇന്ത്യയില്‍ വില എത്ര? എപ്പോള്‍ ലഭ്യമാകും, അറിയേണ്ടതെല്ലാം

ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഗൾഫിൽ ഐഫോണിന് വില കുറവാകും എന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 17 256 ജിബിയുടെ വില 3,399 ദിർഹം ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐ ഫോൺ എയർ 4,299 ദിർഹവും ഐ ഫോൺ 17 പ്രൊ 4,699 ദിർഹവും,ഐ ഫോൺ 17 പ്രൊ മാക്സിന് 5,099 ദിർഹവുമാണ് വില പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ മോഡലിനും 10,000 രൂപ വരെ വിലക്കുറവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Apple  iPhone 17
ഗൂഗിൾ റിവ്യൂവിൽ അധിക്ഷേപിച്ചു; യുവാവിന് 5,000 ദിർഹം പിഴ വിധിച്ച് കോടതി

യു എ ഇയിൽ ഐഫോണിന് വലിയ ആരാധകർ ആണ് ഉള്ളത്. അത് കൊണ്ട് തന്നെ ഒരാഴ്ചക്കുള്ളില്‍ ഫോൺ മാർക്കറ്റിൽ എത്തിക്കാനുള്ള നടപടികൾ അധികൃതർ തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. യു എ ഇയിൽ സെപ്റ്റംബർ 19 ന് ഫോണുകൾ മാർക്കറ്റിൽ എത്തും എന്നാണ് സൂചന.

Summary

Gulf news: Apple unveils iPhone 17 Series with UAE pricing, pre-orders, and availability details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com