

ദുബൈ: അപ്പാർട്ട്മെന്റ് ലിഫ്റ്റിന് സമീപം വെച്ച് തൊഴിലുടമയുടെ നായ കൗമാരക്കാരനെ ആക്രമിച്ച കേസിൽ വീട്ടുജോലിക്കാരിയെ ശിക്ഷിച്ച് കോടതി. 1,500 ദിർഹം പിഴ അടയ്ക്കാനാണ് വിധിച്ചത്. ദുബൈ അപ്പീൽ കോടതിയാണ് പിഴ ചുമത്തിയത്.
നേരത്തെ പിഴയായി 3,000 ദിർഹം അടയ്ക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ അപ്പീൽ കോടതി ഇത് 1,500 ദിർഹമായി കുറയ്ക്കുക ആയിരുന്നു. അപ്പീൽ കോടതിയിൽ വീട്ടുജോലിക്കാരി നൽകിയ വിശദീകരണം കണക്കിലെടുത്താണ് പിഴ കുറച്ചത്.
തിലാൽ അൽ എമറാത്ത് പ്രദേശത്താണ് സംഭവം നടന്നത്. ലിഫ്റ്റിൽ കയറുന്നതിനിടെ 14 വയസ്സുള്ള ആൺകുട്ടിക്ക് നായയുടെ കടിയേറ്റു. വലതുകാലിലാണ് കടിയേറ്റത്. ഇതേ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോലി ചെയ്തിരുന്ന വീട്ടിലെ നായയെ നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ വീട്ടുജോലിക്കാരി വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ പരാതി നൽകി. ഇതേ തുടർന്ന് കോടതി ആദ്യം 3,000 ദിർഹം പിഴ വിധിച്ചു.
വിചാരണയ്ക്കിടെ, താൻ മൂന്ന് മാസമേ ജോലിക്ക് ചേർന്നിട്ട് ആയിട്ടുള്ളൂവെന്നും ആറാം നിലയിലെ ലിഫ്റ്റിന്റെ വാതിലിനടുത്ത് നായയെ കെട്ടിയിരിക്കുകയായിരുന്നു. എന്നാൽ, കുട്ടി ലിഫ്റ്റിന് സമീപത്ത് എത്തിയപ്പോൾ നായ അപ്രതീക്ഷിതമായി ചാടി ആക്രമിക്കുകയായിരുന്നു.
ഉടൻ തന്നെ നായയെ താൻ അപ്പാർട്ട്മെന്റിലേക്ക് തിരികെ കൊണ്ടുപോയെന്നും എന്തുകൊണ്ടാണ് അത് ആൺകുട്ടിയുടെ നേരെ ചാടിയതെന്ന് മനസ്സിലായില്ലെന്നും അവർ കോടതിയിൽ പറഞ്ഞു.
അപ്പീൽ കോടതി വീട്ടുജോലിക്കാരിയുടെ വിശദീകരണം അംഗീകരിച്ചു, പക്ഷേ, ചെറിയ അശ്രദ്ധ സംഭവിച്ചതായി നിരീക്ഷിച്ചു കൊണ്ട് പിഴ കുറയ്ക്കാനും അത് അടയ്ക്കാനും വിധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
