യുഎഇയിലേക്ക് എത്തുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക്; ചിക്കൻപോക്സിനെതിരായ വാക്സിൻ എടുക്കാൻ മറക്കല്ലേ

വാരിസെല്ല സോസ്റ്റർ വൈറസ് മൂലമുണ്ടാകുന്ന ചിക്കൻപോക്സ് കേസുകളിൽ പനി, ചൊറിച്ചിൽ, ശരീരത്തിൽ കുമിള പോലെ തടിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ.
chickenpox vaccine
UAE Urges New Residents to Vaccinate Children Against Chickenpox @McCulloughFund
Updated on
1 min read

ദുബൈ: രാജ്യത്തേക്ക് പുതുതായി എത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ചിക്കൻപോക്സിനെതിരായ പ്രതിരോധ വാക്സിൻ നൽകണമെന്ന് യു എ ഇയിലെ ആരോഗ്യ വിദഗ്ധർ. വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ രോഗം പടരാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് മുൻകരുതൽ എന്ന നിലയിൽ കുട്ടികൾക്ക് പ്രതിരോധ വാക്സിൻ നൽകണമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.

chickenpox vaccine
പഴയ അഡ്രസ് മാറ്റാൻ മറക്കരുത്; 100 ദിനാ​ർ പിഴ ചുമത്തുമെന്ന് കുവൈത്ത്

വാരിസെല്ല സോസ്റ്റർ വൈറസ് മൂലമുണ്ടാകുന്ന ചിക്കൻപോക്സ് കേസുകളിൽ പനി, ചൊറിച്ചിൽ, ശരീരത്തിൽ കുമിള പോലെ തടിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് വൈറസ് ബാധയേൽക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. മസ്തിഷ്ക അണുബാധ,ന്യുമോണിയ എന്നീ രോഗാവസ്ഥയിലേക്ക് മാറുന്നതോടെ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാം.ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് വാക്സിൻ എടുക്കാൻ അധികൃതർ നിർദേശിക്കുന്നത്.

chickenpox vaccine
പ്രവാസി ന​ഴ്സു​മാ​ർക്ക് തിരിച്ചടി; ബഹ്‌റൈനിൽ പുതിയ നയം വരുന്നു

1995 മുതൽ VZV വാക്സിൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ രോഗം പടരുന്നത് തടയുകയും നിരവധി ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായും ഡോക്ടർമാർ പറയുന്നു. ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി യു എ ഇയിൽ 12 മാസം പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ട്. വാക്സിൻ എടുക്കുന്നതിന് ഇപ്പോൾ മാതാപിതാക്കൾ വലിയ പിന്തുണയാണ് നൽകുന്നത് എന്നും ഡോക്ടർമാർ പറയുന്നു.

Summary

Gulf news: UAE Urges New Residents to Vaccinate Children Against Chickenpox Health Risks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com