പഴയ അഡ്രസ് മാറ്റാൻ മറക്കരുത്; 100 ദിനാ​ർ പിഴ ചുമത്തുമെന്ന് കുവൈത്ത്

പഴയ മേൽവിലാസം രേഖകളിൽ നിന്ന് ഒഴിവാക്കാൻ വിട്ടു പോയാൽ 100 ദിനാ​ർ വരെ പി​ഴ ചുമത്തും. പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ (പാ​സി) അ​റി​യി​ച്ചു.
 Kuwait Residents
Kuwait Urges Residents to Update Addresses Within 30 DaysPACI/X
Updated on
1 min read

കുവൈത്ത് സിറ്റി: താമസ സ്ഥലം മാറിയിട്ടും രേഖകളിൽ പഴയ അഡ്രസ് തന്നെ ഉപയോഗിക്കുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത്. പഴയ മേൽവിലാസം രേഖകളിൽ നിന്ന് ഒഴിവാക്കാൻ വിട്ടു പോയാൽ  100 ദിനാ​ർ വരെ പി​ഴ ചുമത്തും. പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ (പാ​സി) അ​റി​യി​ച്ചു.

 Kuwait Residents
'അപരിചിതരോട് സംസാരിക്കരുത്...എല്ലാ പ്രായക്കാർക്കുമുള്ള ഉപദേശം' ഓൺലൈൻ തട്ടിപ്പുകൾക്കും സൈബർകുറ്റകൃത്യങ്ങൾക്കുമെതിരെ ബോധവൽക്കരണവുമായി യുഎഇ

മുൻപ് രേഖകളിൽ മാറ്റം വരുത്താതെ ഇരുന്ന 965 വ്യ​ക്തി​ൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇവരുടെ അഡ്രസ് വിവരങ്ങൾ രേ​ഖ​ക​ളി​ൽ​നി​ന്ന് നീ​ക്കം​ ചെ​യ്തു. ഈ മേൽ വിലാസത്തിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയോ അല്ലെങ്കിൽ കെ​ട്ടി​ട ഉ​ട​മ ന​ൽ​കി​യ വി​വ​രത്തിന്റെയോ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ അഡ്രസ് ഒഴിവാക്കിയ വ്യക്തികൾ തുടർ നടപടികൾ നേരിടേണ്ടി വരും.

 Kuwait Residents
ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ്, സോഷ്യൽ മീഡിയാ പരസ്യത്തിന് കടിഞ്ഞാൺ; കുവൈത്തിൽ പുതിയ മാധ്യമ നിയമം വരുന്നു

താമസ സ്ഥലം മാറിയാൽ ആ വിവരം പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓഫീസിലോ  സ​ഹ​ൽ ആ​പ് വ​ഴി​യോ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ അറിയിക്കണം. രേഖകളിൽ മാറ്റം വരുത്തുന്നതിനായി ആ​വ​ശ്യ​മാ​യ അപേക്ഷ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഈ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ 100 ദി​നാ​ർ പിഴയായി ആദ്യകേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.

Summary

Gulf news: Kuwait Urges Residents to Update Addresses Within 30 Days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com