യുഎഇയിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; മതിയായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉറപ്പാക്കണം, മുന്നറിയിപ്പ്

അപ്രതീക്ഷിത രോഗങ്ങളും മെഡിക്കല്‍ അടിയന്തരാവസ്ഥകളും രോഗികളെയും അവരുടെ കുടുംബങ്ങളെയും ഗണ്യമായ ബില്ലുകള്‍ നേരിടാന്‍ ഇടയാക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
Dubai road
Dubai road
Author:
Updated on: 
1 min read

അബുദാബി: യുഎഇയിലെ താമസക്കാരായ ഇന്ത്യക്കാരും വിനോദസഞ്ചാരികളോടും മതിയായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉറപ്പാക്കണമെന്ന് നിര്‍ദേശം. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമാണ് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. അപ്രതീക്ഷിത രോഗങ്ങളും മെഡിക്കല്‍ അടിയന്തരാവസ്ഥകളും രോഗികളെയും അവരുടെ കുടുംബങ്ങളെയും ഗണ്യമായ ബില്ലുകള്‍ നേരിടാന്‍ ഇടയാക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

രോഗികള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ വഹിക്കാന്‍ കഴിയുന്നതിലുമധികം വലിയ മെഡിക്കല്‍ ബില്ലുകള്‍ വലിയ ബാധ്യതകളുണ്ടാക്കുന്നുവെന്നും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

'സന്ദര്‍ശനത്തിനോ ടൂറിസത്തിനോ വേണ്ടി യുഎഇയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരും യാത്ര ആരംഭിക്കുന്നതിന് മുമ്പ് മതിയായതും ഉചിതവുമായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കണം. അപ്രതീക്ഷിത മെഡിക്കല്‍ അടിയന്തരാവസ്ഥ ഉണ്ടായാല്‍ ഇന്ത്യയിലെ മെഡിക്കല്‍ ചെലവ് ഉള്‍പ്പെടെയുള്ള ക്യാഷ്‌ലെസ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തണമെന്നും' നിര്‍ദേശത്തിലുണ്ട്.

തൊഴില്‍ വിസകളിലോ ആശ്രിതരായോ യുഎഇയില്‍ ഇതിനകം താമസിക്കുന്ന ഇന്ത്യക്കാര്‍ അവരുടെ നിലവിലുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ മതിയായ കവറേജ് നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കണം. യുഎഇയിലേക്ക് യാത്ര ചെയ്യുന്നതിനുമുമ്പ് അല്ലെങ്കില്‍ രാജ്യത്ത് താമസിക്കുമ്പോള്‍ നിലവിലുള്ള ഒരു പോളിസിയെ ആശ്രയിക്കുന്നതിന് മുമ്പ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കവറേജ് രിശോധിക്കേണ്ടത് പ്രാധാന്യമാണ്.

Dubai road
75 ശതമാനം മാര്‍ക്ക് നേടിയാലും ജയിക്കില്ല, യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ഇനി എളുപ്പം കിട്ടില്ല, നിയമങ്ങളിൽ വൻ മാറ്റം
Dubai road
ഇനി 15 വയസ് കഴിഞ്ഞാല്‍ ബിസിനസ് തുടങ്ങാം, പുതിയ വാണിജ്യ നിയമവുമായി സൗദി അറേബ്യ
Dubai road
ഫ്‌ലൈ ദുബൈ ആക്രമണം: ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യുഎഇയുടെ ഉന്നത ബഹുമതി
Summary

Attention travelers to the UAE: Ensure you have adequate medical insurance, authorities warn.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com