കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി

ഭക്ഷ്യസുരക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക, കാലാവധി കഴിഞ്ഞ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും സാ​ധ​ന​ങ്ങ​ളും വിൽപന നടത്തുക, വൃത്തിഹീനമായ സാഹചര്യത്തിൽ ഹോട്ടൽ നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.
arrest
Bahrain Court Punishes Restaurant Owner for Selling Expired Food file
Updated on
1 min read

മനാമ: ലൈ​സ​ൻ​സി​ല്ലാ​തെ റെസ്റ്റോറന്റ് നടത്തുകയും കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിൽപന നടത്തിയ റ​സ്റ്റാ​റ​ന്റ് ഉ​ട​മ​യ്ക്ക് ശിക്ഷ വിധിച്ചു ബഹ്‌റൈൻ കോടതി. മൂ​ന്ന് വ​ർ​ഷം ത​ട​വും 7,200 ദി​നാ​ർ പി​ഴ​യുമാണ് ശിക്ഷയായി വിധിച്ചത്.

ഭക്ഷ്യസുരക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക, കാലാവധി കഴിഞ്ഞ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും സാ​ധ​ന​ങ്ങ​ളും വിൽപന നടത്തുക, വൃത്തിഹീനമായ സാഹചര്യത്തിൽ ഹോട്ടൽ നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

arrest
വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

പ്രതിയുടെ സ്ഥാപനത്തിലെ ജീവനക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചു വീട്ടിൽ വെച്ച് ഭക്ഷണം പാകം ചെയ്യുകയും പിന്നീട് റ​സ്റ്റാ​റ​ന്റിൽ ഈ ഭക്ഷണം വിൽപന നടത്തുകയും ചെയ്യുന്നു എന്നായിരുന്നു ജീവനക്കാരന്റെ മൊഴി. വി​വ​രം ന​ൽ​കി​യ ജീ​വ​ന​ക്കാ​ര​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭിച്ചു.

arrest
ബാധ്യത തീർക്കാതെ ഒരാളെയും ബഹ്‌റൈൻ വിടാൻ അനുവദിക്കരുത്; നിയമഭേദഗതി ആവശ്യപ്പെട്ട് എംപിമാർ

പൊ​ലീ​സി​ന്റെയും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്റെയും നേതൃത്വത്തിൽ പ​രി​ശോ​ധ​ന​ നടത്തുകയും കാലാവധി കഴിഞ്ഞതായ ഭക്ഷ്യ വസ്തുക്കൾ വൻ തോതിൽ ഇവിടെ നിന്ന് കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പ്രതിക്ക് കോടതി കടുത്ത ശിക്ഷ വിധിച്ചത്.

Summary

Gulf news: Bahrain Court Jails and Fines Restaurant Owner for Selling Expired Food.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com