രാജ്യത്ത് ന​ഴ്സി​ങ് കോളജുകൾ സ്ഥാപിക്കണമെന്ന് ബഹ്‌റൈൻ എംപി

പുതിയ കോളജുകൾ സ്ഥാപിക്കുന്നതോടെ ന​ഴ്സി​ങ് തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ രാജ്യത്തിന് സ്വ​യം ​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ൻ കഴിയും. അതിനൊപ്പം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കുറയ്ക്കാനും ഈ ​നീ​ക്ക​ത്തിലൂടെ സാധിക്കും.
 Nurse
Bahrain MP Urges Establishment of Nursing Colleges Freepik.com
Updated on
1 min read

ബഹ്‌റൈൻ: രാജ്യത്ത് ന​ഴ്സി​ങ് കോളജുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബഹ്‌റൈൻ എം.​പി ജ​ലീ​ല അ​ൽ സ​ഈ​ദ്. ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം എത്തുന്നതോടെ ആശുപത്രികളുടെ എണ്ണവും വർധിക്കുന്നു. ഈ മേഖലയിൽ വരും കാലങ്ങളിൽ ജീവനക്കാരുടെ കുറവ് വന്നേക്കാം. പൗരന്മാർക്ക് ഈ മേഖലയിൽ ജോലി ഉറപ്പാക്കാൻ വേണ്ടി ന​ഴ്സി​ങ് കോളജുകൾ സ്ഥാപിക്കണമെന്നും എംപിമാർ പാർലമെന്റിൽ ആവശ്യപ്പെട്ടു.

 Nurse
35,000 അടി ഉയരത്തിൽ, അറബിക്കടലിന് മുകളിൽ, ദൈവദൂതരായി മലയാളി നഴ്സുമാർ

പുതിയ കോളജുകൾ സ്ഥാപിക്കുന്നതോടെ ന​ഴ്സി​ങ് തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ രാജ്യത്തിന് സ്വ​യം ​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ൻ കഴിയും. അതിനൊപ്പം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കുറയ്ക്കാനും ഈ ​നീ​ക്ക​ത്തിലൂടെ സാധിക്കും. ബ​ഹ്‌​റൈ​നി​ൽ ഇപ്പോൾ ഒ​രു സ​ർ​ക്കാ​ർ ന​ഴ്സി​ങ് കോ​ള​ജ് ഇ​ല്ല.

യൂണിവേ​ഴ്സി​റ്റി ഓ​ഫ് ബ​ഹ്‌​റൈ​നി​ലെ കോ​ള​ജ് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​​സി​ന്റെ കീ​ഴി​ലു​ള്ള ഒ​രു വ​കു​പ്പ് മാ​ത്ര​മാ​യാ​ണ് ന​ഴ്സി​ങ് വിദ്യാഭാസം നൽകുന്നത്. അതിനാൽ ഈ മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് പരിമിതമായ സീറ്റുകളിൽ മാത്രമാണ് പ്രവേശനം ലഭിക്കുന്നത്.

 Nurse
നഴ്സിംഗ് പൂർത്തിയാക്കിയവർക്ക് സർക്കാർ ജോലി; അതും പരീക്ഷയില്ലാതെ

നഴ്സിങ് കോളേജുകളുടെ എണ്ണം വർധിപ്പിച്ചാൽ നിരവധി പൗരന്മാരെ ആരോഗ്യ പ്രവർത്തകരാക്കി മാറ്റാൻ കഴിയും. നിലവിലുള്ള ആശുപത്രികളിൽ ഇവർക്ക് പരിശീലനം ലഭിക്കാൻ വേണ്ട ക്രമീകരണങ്ങളും സർക്കാർ ഒരുക്കണം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സർക്കാരിന്റെ മുന്നോട്ടുള്ള ലക്ഷ്യങ്ങൾക്ക് ഈ പദ്ധതി വലിയ രീതിയിൽ പ്രയോജനപ്പെടുമെന്നും എംപിമാർ വ്യക്തമാക്കി.

Summary

Job news:Bahrain MP Proposes Setting Up Nursing Colleges to Tackle Rising Healthcare Needs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com