

മനാമ: സ്ഥാപനങ്ങൾ നടത്തുന്ന സമ്മാന നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ബഹ്റൈൻ പൊലീസ്. സമ്മാനം ലഭിച്ചെന്ന് വ്യജേന തട്ടിപ്പുകാർ നിങ്ങളെ ബന്ധപ്പെടുകയും വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്യും. ഇതിലൂടെ നിങ്ങളുടെ പണം അവർ തട്ടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
അടുത്തിടെ ഒരു മാളിൽ നടന്ന നറുക്കെടുപ്പിൽ പങ്കെടുത്ത 10 പേർ തട്ടിപ്പിനിരയായിരുന്നു. ഇവർക്ക് സമ്മാനം ലഭിച്ചതായി അറിയിച്ചു കൊണ്ട് തട്ടിപ്പുകാർ ബന്ധപ്പെടുകയും ബാങ്ക് ഡീറ്റെയിൽസ് ഉൾപ്പെടെയുള്ള വിവരങ്ങൾ കൈക്കലാക്കുകയും ചെയ്തു. തുടർന്ന് 3,500 ദിനാറോളം ഇരകളിൽ നിന്ന് തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു.
നറുക്കെടുപ്പ് നടത്തുന്ന ബാങ്കുകളോ മറ്റ് സ്ഥാപനങ്ങളോ നിങ്ങളുടെ വ്യക്തപരമായ വിവരങ്ങളോ,പാസ്പോർട്ട് നമ്പറോ,അക്കൗണ്ട് വിവരങ്ങളോ ആവശ്യപ്പെടില്ല. സംശയം തോന്നിയാൽ ബന്ധപ്പെട്ട കമ്പനിയുടെ ഔദ്യോഗിക നമ്പറിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കണം.
ഇത്തരത്തിലുള്ള തട്ടിപ്പുകൾ നേരിടുന്നവർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയെ ഹോട്ട്ലൈൻ: 992, വാട്ട്സ്ആപ്: 17108108 എന്നി നമ്പറുകളിൽ ബന്ധപ്പെടണം എന്നും അധികൃതർ ഓർമ്മപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates