മനാമ: വിസിറ്റ് വിസ ജോലി പെർമിറ്റായി മാറ്റുന്നത് തടയണമെന്ന് നിർദേശത്തിൽ ബഹ്റൈൻ പാർലമെന്റിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും. രാജ്യത്തെ പൗരന്മാർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ നിയമ ഭേദഗതിയിലൂടെ ലക്ഷ്യം വെക്കുന്നത്. നിയമ ഭേദഗതി പാസായാൽ വിസ നിയമങ്ങളിൽ അടിമുടി മാറ്റം വരുമെന്നാണ് വിലയിരുത്തൽ.
ഇമിഗ്രേഷൻ ആൻഡ് റെസിഡൻസ് നിയമത്തിൽ മാറ്റം വരുത്താനുള്ള നീക്കങ്ങൾ ഈ വർഷം ആദ്യം മുതൽ പാർലമെന്റിൽ ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർദേശത്തിന് പാർലമെന്റ് അംഗീകാരം നൽകി എങ്കിലും ശൂറ കൗൺസിൽ ഇത് തള്ളിക്കളഞ്ഞതോടെ നിയമം വീണ്ടും പാർലമെന്റിൽ എത്തുക ആയിരുന്നു.
ബഹ്റൈനിലെ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് കുറക്കാനും അവർക്ക് കൂടുതൽ തൊഴിൽ ലഭ്യത ഉറപ്പാക്കാനും ഈ ഭേദഗതിയിലൂടെ കഴിയുമെന്നാണ് എംപിമാരുടെ വാദം.
ബന്ധപ്പെട്ട വിഷയങ്ങളിൽ നിലവിലുള്ള നിയമങ്ങൾ മതിയെന്നും പുതിയ നിയമം ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട് . ആർട്ടിക്കിൾ 18 പ്രകാരം, തൊഴിൽ പെർമിറ്റുകൾ നൽകുന്നതിൽ അധികാരികൾക്ക് വിവേചനാധികാരം നൽകിയിട്ടുണ്ട്. പുതിയ നിയമം നടപ്പാക്കുന്നതിലൂടെ നിയമപരമായ വിവേചനാധികാരത്തെ പരിമിതപ്പെടുത്തുമെന്നും സർക്കാർ വാദിക്കുന്നു. ചൊവ്വാഴ്ച പാർലമെന്റിൽ ബിൽ പാസാക്കിയാൽ അന്തിമ തീരുമാനത്തിനായി ദേശീയ അസംബ്ലിയുടെ സംയുക്ത സമ്മേളനത്തിലേക്ക് അയക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates