യുഎഇയില്‍ ജോലി തേടുകയാണോ? തൊഴിലുടമയ്ക്ക് പാസ്പോര്‍ട്ട് കൈമാറാമോ? നിയമം പറയുന്നത്

Can an employer keep your passport in the UAE?
പാസ്പോര്‍ട്ട്
Edited By:
Updated on
1 min read

ദുബൈ: തൊഴില്‍തേടി യുഎഇയില്‍ എത്തുന്നവര്‍ തൊഴിലുടമയ്ക്ക് പാസ്പോര്‍ട്ട് കൈമാറുന്നത് നടപടി ക്രമങ്ങളുടെ ഭാഗമായി തോന്നിയേക്കാം. എന്നാല്‍ അങ്ങനെയല്ല. യുഎഇയില്‍, ജീവനക്കാരന്റെ സമ്മതമില്ലാതെ തൊഴിലുടമകള്‍ പാസ്പോര്‍ട്ട് കൈവശം വയ്ക്കുകയോ കണ്ടുകെട്ടുകയോ ചെയ്യാനാകില്ല. പലപ്പോഴും ചില കമ്പനികള്‍ യുഎഇയുടെ തൊഴില്‍ നിയമങ്ങളെക്കുറിച്ച് അറിയാത്ത പ്രവാസി തൊഴിലാളികളെ മുതലെടുക്കുകയാണ്. അതുകൊണ്ട് യുഎഇയില്‍ തൊഴില്‍ ചെയ്യാനെത്തുമ്പോള്‍ തന്നെ നിങ്ങളുടെ അവകാശങ്ങള്‍ എന്തൊക്കെയെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

തൊഴിലുടമ ജീവനക്കാരന്റെ പാസ്പോര്‍ട്ട് സൂക്ഷിക്കുന്നത് നിയമപരമാണോ?

തൊഴില്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട 2021 ലെ ഫെഡറല്‍ ഡിക്രി-ലോ നമ്പര്‍ 33 ലെ ആര്‍ട്ടിക്കിള്‍ 13 വ്യക്തമായി പറയുന്നു: തൊഴിലുടമ തൊഴിലാളിയുടെ ഔദ്യോഗിക രേഖകള്‍ തടഞ്ഞുവയ്ക്കുകയോ തൊഴില്‍ ബന്ധം അവസാനിച്ചാല്‍ രാജ്യം വിടാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യരുത്. കൂടാതെ, തൊഴിലുടമകള്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ കണ്ടുകെട്ടാന്‍ പാടില്ല എന്ന് യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക നയമാണ്. യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ ഒന്നിലധികം പ്രസിദ്ധീകരണങ്ങളിലും ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.

Can an employer keep your passport in the UAE?
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്: ഇന്ത്യയടക്കം 10 രാജ്യങ്ങള്‍ക്ക് അംഗീകാരം

തൊഴിലുടമയ്ക്ക് ജീവനക്കാരന്റെ പാസ്പോര്‍ട്ട് എപ്പോള്‍ കൈവശം വയ്ക്കാം?

അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങള്‍ക്കായി ഒരു തൊഴിലുടമയ്ക്ക് ജീവനക്കാരന്റെ പാസ്പോര്‍ട്ട് കൈവശം വയ്ക്കാം. എന്നാല്‍ എപ്പോഴും സാധ്യമാകില്ല. വിസ പുതുക്കല്‍, വര്‍ക്ക് പെര്‍മിറ്റ് വിതരണം, വര്‍ക്ക് പെര്‍മിറ്റ് പുതുക്കലുകള്‍ എന്നീ ആവശ്യങ്ങള്‍ക്കായി തൊഴിലുടമകള്‍ക്ക് തൊഴിലാളികളുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കാം. എന്നാല്‍ പാസ്‌പോര്‍ട്ട് ദീര്‍ഘകാലം കൈവശം വയ്ക്കാനാകില്ല. അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങള്‍ക്കായി ജീവനക്കാരന് സ്വമേധയാ പാസ്പോര്‍ട്ട് തൊഴിലുടമയ്ക്ക് കൈമാറാമെങ്കിലും, ആ ലക്ഷ്യം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ പാസ്പോര്‍ട്ട് തിരികെ നല്‍കണം.

Summary

Can an employer keep your passport in the UAE?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com