സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റി; പുതുക്കിയ തീയതി പിന്നീട്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് 16 വരെ നീട്ടിവെച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ അറിയിച്ചു
CBSE Postpones Exams Amid Middle East Conflict
സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റിപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് 16 വരെ നീട്ടിവെച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണ്ണമായി തുടരുന്നതിനാല്‍ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

CBSE Postpones Exams Amid Middle East Conflict
മുജ്തബ ഖമേനിയെ ലക്ഷ്യമിട്ടാല്‍ എതിര്‍ക്കും; ഇസ്രയേലിനെതിരെ ചൈന

ബഹ്റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സംഘര്‍ഷഭരിതമായ സാഹചര്യവും വിദ്യാര്‍ഥികളുടെ മാനസികാരോഗ്യവും പരിഗണിച്ചാണ് തീരുമാനമെന്ന് സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു.

CBSE Postpones Exams Amid Middle East Conflict
ജനാലകളിലൂടെ സ്ത്രീകളുടെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍; മുജ്തബ ഖമേനിക്കെതിരെ ഇറാനില്‍ പ്രതിഷേധം-വിഡിയോ

നേരത്തെ മാര്‍ച്ച് ഏഴിന് ശനിയാഴ്ച നടത്താനിരുന്ന പ്ലസ് ടു പരീക്ഷ ബോര്‍ഡ് മാറ്റിവച്ചിരുന്നു.ഗള്‍ഫിലെ ചില രാജ്യങ്ങളിലെ സ്‌കൂളുകളില്‍ മാര്‍ച്ച് ഏഴ് മുതല്‍ മാര്‍ച്ച് 11 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പത്താം ക്ലാസ് പരീക്ഷകളും കഴിഞ്ഞ ദിവസം സിബിഎസ്ഇ റദ്ദാക്കിയിരുന്നു.

Summary

CBSE Postpones Exams Amid Middle East Conflict

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com