വേർപിരിയാനായി അ​സാ​രി​യയും അ​സു​റയും റിയാദിലെത്തി

ജ​മൈ​ക്ക​യി​ൽ നിന്ന് 16 മണിക്കൂറിലധികം യാത്ര ചെയ്താണ് ഇവർ റിയാദിൽ എത്തിയത്. കുട്ടികളുടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​വും ഇവർക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നു. സ​യാ​മീ​സ്​ ഇരകളായ ജ​മൈ​ക്ക​ൻ കുട്ടികളുടെ ശ​സ്ത്ര​ക്രി​യ സുരക്ഷിതമായി നടത്താൻ കഴിയുമോ എന്ന് അധികൃതർ പരിശോധിച്ച് വരുകയാണ്.
Conjoined Jamaican twins
Conjoined Jamaican twins Azaria and Azura reach Riyadh for evaluation ahead of possible separation surgery. @Spa_Eng/x
Updated on
1 min read

റിയാദ് : ജ​മൈ​ക്കയിൽ നിന്നും സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളായ കുട്ടികളെ ശ​സ്ത്ര​ക്രി​യ​ക്കാ​യി റി​യാ​ദി​ൽ എ​ത്തി​ച്ചു. അ​സാ​രി​യ, അ​സു​റ എന്ന് പേരുള്ള കുട്ടികളെ വിമാനത്താവളത്തിൽ അധികൃതർ സ്വീകരിച്ചു. സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ന്റെ​യും നിർദേശം അനുസരിച്ചാണ് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കുട്ടികളെ റിയാദിൽ എത്തിച്ചത്. കുട്ടികളുടെ ആരോഗ്യ നില പരിശോധിച്ച ശേഷം ശ​സ്ത്ര​ക്രി​യയ്ക്കുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിൽ നിന്ന് ഇരുവരെയും കി​ങ്​ അ​ബ്​​ദു​ല്ല ചി​ൽ​ഡ്ര​ൻ​സ്​ ​സ്പെഷ്യലിസ്റ്റ് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റിയിട്ടുണ്ട്.

Conjoined Jamaican twins
'ഞാൻ യാറ,അവൾ ലാറ ഞങ്ങൾ ഇനി ഒന്നല്ല,രണ്ടാണ്'; 7 മാസം പ്രായമുളള സയാമീസ് ഇരട്ടകളിൽ നടത്തിയ ശസ്ത്രക്രിയ വിജയിച്ചു (വിഡിയോ)

ജ​മൈ​ക്ക​യി​ൽ നിന്ന് 16 മണിക്കൂറിലധികം യാത്ര ചെയ്താണ് ഇവർ റിയാദിൽ എത്തിയത്. കുട്ടികളുടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​വും ഇവർക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നു. സ​യാ​മീ​സ്​ ഇരകളായ ജ​മൈ​ക്ക​ൻ കുട്ടികളുടെ ശ​സ്ത്ര​ക്രി​യ സുരക്ഷിതമായി നടത്താൻ കഴിയുമോ എന്ന് അധികൃതർ പരിശോധിച്ച് വരുകയാണ്. അനുകൂല തീരുമാനം ഉണ്ടായാൽ ഉടൻ തന്നെ ശ​സ്ത്ര​ക്രി​യ​ക്കുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Conjoined Jamaican twins
'മൈദയാണ് ഏറ്റവും വലിയ വില്ലൻ' | Dr Baiju Senadhipan | Interview | Health

കഴിഞ്ഞ ദിവസം സിറിയൻ സയാമീസ് ഇരട്ടകളായ സെലിൻ, എലീൻ എന്നി പെൺകുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ സൗദിയിൽ വിജയകരമായി പൂർത്തീകരിച്ചിരുന്നു. അനസ്തേഷ്യ, ന്യൂറോ സർജറി, പീഡിയാട്രിക്സ്, പ്ലാസ്റ്റിക് സർജറി,നഴ്‌സുമാർ തുടങ്ങിയ 24 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ആറ് ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. ഇതോടെ സൗദിയുടെ പ്രത്യേക പദ്ധതി പ്രകാരം നടത്തുന്ന ശസ്ത്രക്രിയകളുടെ എണ്ണം 66 ആയി.

Summary

Gulf news: Conjoined Jamaican twins Azaria and Azura arrived in Riyadh on Monday for a medical evaluation ahead of a possible separation surgery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com