വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ലഹരി ഗുളികകൾ കടത്താൻ ശ്രമം; പിടി കൂടി സൗദി പൊലീസ്

വിമാനത്താവളത്തിലെ സ്കാനറുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പ്രതികളുടെ ബാഗുകളിൽ സംശയാസ്പതമായ വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് ലഹരി ഗുളികകൾ കണ്ടെത്തിയത്.
saudi police
Saudi police foil attempt to smuggle large quantities of drugs hidden in clothesJoice
Updated on
1 min read

റിയാദ്: വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് വൻ തോതിൽ ലഹരിഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി സൗദി പൊലീസ്. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ച 69,000 നിരോധിത ലഹരി ഗുളികകളാണ് പിടികൂടിയത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഗുളികകൾ പിടിച്ചെടുത്തത് എന്ന് സൗദി പൊലീസ് അറിയിച്ചു.

saudi police
ആദ്യമായി വനിതയ്ക്ക് ബ്രിഗേഡിയർ പദവി; 69 വർഷത്തെ ചരിത്രം തിരുത്തി ദുബൈ പൊലീസ്

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും  വഴി ലഹരി ഗുളികകൾ കടത്താനാണ് ശ്രമം നടന്നത്. പ്രതികളുടെ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. വിമാനത്താവളത്തിലെ സ്കാനറുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പ്രതികളുടെ ബാഗുകളിൽ സംശയാസ്പതമായ വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് ലഹരി ഗുളികകൾ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഒരാളുടെ ബാഗിൽ നിന്ന് 34,588 ഗുളികകളും,രണ്ടാമത്തെ ആളുടെ ബാഗിൽ നിന്ന് 34,487 ഗുളികകളുമാണ് പൊലീസ് പിടികൂടിയത്.

saudi police
10 കോടി കണ്ടൽച്ചെടികൾ നട്ട് പിടിപ്പിക്കാൻ ഒരുങ്ങി യു എ ഇ

രാജ്യത്തേക്ക് ലഹരി മരുന്ന് കടത്താൻ ശ്രമിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ  പരിശോധനകൾ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. കസ്റ്റംസിന്റെ സഹാത്തോടെയാണ് പരിശോധനകൾ നടത്തുന്നത്. ഗുളികകൾ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കണ്ടെത്താൻ സാധിക്കുന്ന തരത്തിലുള്ള സ്കാനാറുകൾ വിമാനത്താവളങ്ങളിലും,തുറമുഖങ്ങളിലുണ്ട്. കൂടുതൽ പരിശോധന നടത്താനായി പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളുടെ സേവനവും ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ നിയമങ്ങൾ ലംഘിച്ചു ലഹരി മരുന്ന് കടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Summary

Gulf news:Saudi police foil attempt to smuggle large quantities of drugs hidden in clothes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com