സ്മാര്‍ട്ട് സിസ്റ്റം; കബളിപ്പിക്കാന്‍ നോക്കിയാല്‍ പിടിക്കപ്പെടും, ദുബൈയില്‍ 900ലേറെ വ്യാജ യാത്രാരേഖകള്‍ പിടിച്ചെടുത്തു

Dubai detects over 900 forged documents using smart system
ദുബൈ
Edited By:
Updated on
1 min read

ദുബൈ: 18 മാസത്തിനിടെ വ്യാജവും കൃത്രിമമായി തിരുത്തിയതുമായ 900ലേറെ യാത്രാരേഖകളാണ് ദുബൈയില്‍ കണ്ടെത്തി. ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അത്യാധുനിക ഡിജിറ്റല്‍ പരിശോധനാ സംവിധാനങ്ങളുടെയും വിദഗ്ധരുടെയും സഹായത്തോടെയാണ് ഈ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നത്. 2025ലും 2026ന്റെ ആദ്യ പകുതിയിലുമായി ആകെ 902 വ്യാജരേഖാ കേസുകളാണ് അതിര്‍ത്തികളില്‍ പിടികൂടിയത്.

ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ച ട്രാവല്‍ ഡോക്യുമെന്റ് വെരിഫിക്കേഷന്‍ സെന്ററായി മാറിയ ജിഡിആര്‍എഫ്എയുടെ ഡോക്യുമെന്റ് ഇന്‍സ്‌പെക്ഷന്‍ സെന്ററാണ് ഈ സുരക്ഷാ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റല്‍ ഐഡന്റിറ്റികളും യാത്രാരേഖാ വ്യാജനിര്‍മാണ രീതികളും അതീവ സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍, അതീവ ജാഗ്രതയോടെയുള്ള പരിശോധനകളാണ് ദുബൈ വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും നടക്കുന്നത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പാസ്പോര്‍ട്ടുകള്‍, പ്രിന്റഡ് വീസകള്‍, ഇലക്ട്രോണിക് വീസകള്‍ ഉള്‍പ്പെടെ 20,307 യാത്രാരേഖകളാണ് കേന്ദ്രം വിശദമായ ഫെറാന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 2025ല്‍ 15,746 രേഖകളും 2026ന്റെ ആദ്യ ആറുമാസത്തിനിടെ 4,561 രേഖകളും പരിശോധിച്ചു. കണ്ടെത്തിയ 902 ക്രമക്കേടുകളില്‍ വ്യാജരേഖകള്‍ക്ക് പുറമെ, വിവരങ്ങള്‍ തിരുത്തിയവയും ഡിജിറ്റലായി മാറ്റം വരുത്തിയ ചിത്രങ്ങളും ഉള്‍പ്പെടുന്നണ്ട്.

Dubai detects over 900 forged documents using smart system
'വീടുവിട്ട് ഇറങ്ങുകയാണോ? സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് വേണ്ട'; മുന്നറിയിപ്പുമായി അബുദാബി പൊലീസ്
Dubai detects over 900 forged documents using smart system
ജംറത്ത് അല്‍ ഖൈത് സീസണ്‍: സമൂം ഉഷ്ണക്കാറ്റ്, ഇനി യുഎഇ വെന്തുരുകും
Dubai detects over 900 forged documents using smart system
വിമാനത്താവളങ്ങളില്‍ തിരക്കേറുന്നു; യാത്രക്കാര്‍ക്കായി നൂതന ബയോമെട്രിക് സാങ്കേതികവിദ്യകള്‍, ദുബൈയില്‍ എയര്‍പോര്‍ട്ട് ഷോ 2026
Summary

Dubai detects over 900 forged documents using smart system

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com