

ദുബൈ: ദുബൈയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 519.75 ദിര്‍ഹമായാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 483 ദിര്‍ഹത്തില്‍ നിന്നും 481.25 ദിര്‍ഹമായും കുറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ 24കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 48.5 ദിര്‍ഹമായും ജൂണില്‍ ഇതുവരെ ഗ്രാമിന് 27.75 ദിര്‍ഹമായും കുറഞ്ഞു. ആഗോളതലത്തില്‍, സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.45 ശതമാനം ഇടിഞ്ഞ് 4,310 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
വിവിധ കാരറ്റുകളുടെ ഗ്രാമിന് മേലുള്ള വിപണി നിരക്കുകള്‍
24 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 519.75 ദിര്‍ഹം
22 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 481.25 ദിര്‍ഹം ആണ് പുതിയ വില.
21 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 461.25 ദിര്‍ഹം
18 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 395.5 ദിര്‍ഹം
14 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 308.5 ദിര്‍ഹം
കഴിഞ്ഞ ആഴ്ചകളില്‍ ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്ന സ്വര്‍ണവില പെട്ടെന്ന് കുറഞ്ഞത് യുഎഇയിലെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാനുള്ള നല്ലൊരു അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇസ്രയേല്‍-ഇറാന്‍ സൈനിക നീക്കങ്ങളെ തുടര്‍ന്നുള്ള ആഗോള വിപണിയിലെ മാറ്റങ്ങളും യുഎസ് സാമ്പത്തിക ഡാറ്റയുമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ഇടിയാന്‍ കാരണമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates