കൺസൾട്ടൻസികൾക്ക് ലൈസൻസ് നിർബന്ധം; നിയമ ലംഘകർക്ക് ല​ക്ഷം ദിർഹം പിഴ; ദുബൈയിലെ പുതിയ നിയമം

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് സേവനം സ്വീകരിക്കുന്ന കമ്പനിക്കെതിരെയും നടപടി ഉണ്ടാകും. കൺസൾട്ടൻസി ഓഫീസുകൾ അവരുടെ ലൈസൻസ് പരിധിക്കുള്ളിൽ നിന്നുള്ള പ്രവർത്തനമേ പാടുള്ളു.
Dubai Engineering Consultancy
Dubai Issues New Law Regulating Engineering Consultancy Officesfile
Updated on
1 min read

ദുബൈ: എൻജിനീയറിങ് കൺസൾട്ടൻസിക്ക് ലൈസൻസ് നിർബന്ധമാക്കി ദുബൈ. ഇനി മുതൽ എൻജിനിയറിങ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ദുബൈ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണം.

ലൈസൻസ് ഇല്ലാത്ത എൻജിനീയർമാരെ ജോലിക്കായി നിയോഗിക്കാൻ പാടില്ലെന്നും ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Dubai Engineering Consultancy
അദ്ധ്യാപരുടെ യോഗ്യതാ മാനദണ്ഡങ്ങൾ കർശനമാക്കി ദുബൈ

ഇ​ല​ക്​​ട്രോ​ണി​ക്സ്, മെ​ക്കാ​നി​ക്ക​ൽ, മൈ​നി​ങ്, പെ​ട്രോ​ളി​ങ്,ആ​ർ​ക്കി​ടെ​ക്ച​റ​ൽ, സി​വി​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ, കെ​മി​ക്ക​ൽ, കോ​സ്റ്റ​ൽ, ജി​യോ​ള​ജി​ക്ക​ൽ ​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളിൽ പ്രവർത്തിക്കുന്ന കൺസൾട്ടൻസിക്ക് പുതിയ നിയമം ബാധകമാണ്.

ട്രേഡ് ലൈസൻസും ദുബൈ മുനിസിപ്പാലിറ്റി രജിസ്ട്രേഷനും ഇല്ലാതെ സ്ഥാപനങ്ങളിൽ സേവനം നൽകാൻ പാടില്ല. നി​യ​മം ലം​ഘി​ച്ചാ​ൽ ഒ​രു ല​ക്ഷം ദിർഹം വരെ ​ പി​ഴ ചുമത്തും.

Dubai Engineering Consultancy
ഒരു നമ്പർ പ്ലേറ്റിന് 34 കോടി രൂപ! ദുബൈ ലേലത്തിൽ താരമായി ബി ബി 88 (വിഡിയോ)

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് സേവനം സ്വീകരിക്കുന്ന കമ്പനിക്കെതിരെയും നടപടി ഉണ്ടാകും. കൺസൾട്ടൻസി ഓഫീസുകൾ അവരുടെ ലൈസൻസ് പരിധിക്കുള്ളിൽ നിന്നുള്ള പ്രവർത്തനമേ പാടുള്ളു.

കൺസൾട്ടൻസിയുടെ രജിസട്രേഷൻ നടപടികൾക്കായി ദുബൈ മുനിസിപ്പാലിറ്റിയുടെ 'ഇൻവെസ്റ്റ് ഇൻ ദുബൈ' പ്ലാറ്റ്‌ഫോമുമായി ചേർന്ന് ഏകീകൃത ഇലക്ട്രോണിക് സംവിധാനം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.

Summary

Gulf news: Dubai Issues New Law Regulating Engineering Consultancy Offices.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com