ബസ്സെല്ലാം കൃത്യ സമയത്ത് വരുന്നുണ്ടല്ലോ അല്ലേ, 'ഡ്രൈവിങ് സീറ്റില്‍' എ ഐ

വിവിധ തരം ഡേറ്റകൾ ഉപയോഗിച്ച് ബസുകളുടെ സമയം പുനഃക്രമികരിച്ചതാണ് പ്രധാന നേട്ടമായത്. ഇതിലൂടെ ബസുകൾ വൈകുന്നത് ഒഴിവാക്കാൻ കഴിഞ്ഞു.
Dubai Bus timing
Dubai RTA Uses AI to Cut Delays and Improve Bus Punctuality by Over 50%Dubai RTA
Updated on
1 min read

ദുബൈ: ബസ് സർവീസുകൾ കൃത്യസമയം പാലിക്കുന്നതിൽ വൻ മുന്നേറ്റമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ ടി‌ എ) അറിയിച്ചു. ബിഗ് ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ), നൂതന അനലിറ്റിക്സ് എന്നിവയുടെ ഉപയോഗം കാരണമാണ് ഈ നേട്ടം. മുൻകാലങ്ങളെ അപേക്ഷിച്ച് ബസുകളുടെ സമയനിഷ്ഠ 50 ശതമാനത്തിലധികം വർധിച്ചതായും അധികൃതർ പറഞ്ഞു.

Dubai Bus timing
ഒരു നമ്പർ പ്ലേറ്റിന് 34 കോടി രൂപ! ദുബൈ ലേലത്തിൽ താരമായി ബി ബി 88 (വിഡിയോ)

വിവിധ തരം ഡേറ്റകൾ ഉപയോഗിച്ച് ബസുകളുടെ സമയം പുനഃക്രമികരിച്ചതാണ് പ്രധാന നേട്ടമായത്. ഇതിലൂടെ ബസുകൾ വൈകുന്നത് ഒഴിവാക്കാൻ കഴിഞ്ഞു. ഒപ്പം ഇന്ധന ക്ഷമത വർധിപ്പിക്കാനും കാർബൺ പുറന്തള്ളുന്നത് കുറയ്ക്കാനും സാധിച്ചതായി ആർ‌ ടി‌ എ ഡയറക്ടർ മർവാൻ അൽ സറൂണി പറഞ്ഞു. യാത്ര റദ്ദാക്കുന്നത് 4 ശതമാനം കുറവ് വന്നതായും ആർ‌ ടി‌ എ അറിയിച്ചു.

Dubai Bus timing
വൃത്തിയില്ലെങ്കിൽ പണി കിട്ടും; ദുബൈയിൽ ടാക്സി ഓടിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക

നി​ർ​മ്മി​ത​ബു​ദ്ധി ഉപയോഗപ്പെടുത്തി നടത്തുന്ന പ​രീ​ക്ഷ​ണം ദുബൈ ബ​സ് ശൃം​ഖ​ലയുടെ ​ പ്രകടനം മികച്ചതാക്കും. യാത്രക്കാരുടെ ആവശ്യം മുൻകൂട്ടി കാ​ണാ​നും അ​തി​ന​നു​സ​രി​ച്ച്​ യാത്രാസൗകര്യം മെ​ച്ച​പ്പെ​ടു​ത്താ​നും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ ഐ സംവിധാനം ഉപയോഗിച്ച് ഡ്രൈവർമാർക്ക് പരിശീലനം നൽകുക, ഉപഭോക്തൃ സേവനം മികച്ചതാക്കുക തുടങ്ങിയവയ്ക്കായി ഒരു പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Summary

Gulf news: Dubai RTA Uses AI to Cut Delays and Improve Bus Punctuality by Over 50%.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com