ദുബൈയിൽ ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ് നേടാൻ ഇനി വളരെയെളുപ്പം

ആർടിഎ ദുബൈ, ദുബൈ നൗ ആപ്പുകളിൽ നിന്നും പെർമിറ്റ് ലഭിക്കാനുള്ള സൗകര്യം ഒരുക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
Dubai  E-Scooter
Dubai Makes E-Scooter Riding Permit Easier via RTA and Dubai Now Apps@RTA
Updated on
1 min read

ദുബൈ: ദുബൈയിൽ ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ് നേടാൻ ഇനി വളരെയെളുപ്പം. ആർടിഎ ദുബൈ, ദുബൈ നൗ ആപ്പുകളിൽ നിന്നും പെർമിറ്റ് ലഭിക്കാനുള്ള സൗകര്യം ഒരുക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. മുൻപ് ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റിന് വേണ്ടി ആർ ടി എ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുകയും സേവന കേന്ദ്രങ്ങൾ സന്ദർശിക്കുകയും വേണമായിരുന്നു.

Dubai  E-Scooter
അയ്യോ സ്കാൻ ചെയ്യല്ലേ, വ്യാജനാണ്; പാർക്കിങ്ങിലെ ക്യു ആർ കോഡുകൾ മാറ്റി തട്ടിപ്പ്; നിരവധി പേർക്ക് പണം നഷ്ടമായി, പിന്നാലെ പിഴയും

ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ് ലഭിക്കാനായി ആദ്യം ആർടിഎ വെബ്സൈറ്റ്,ആർടിഎ ദുബൈ, ദുബൈ നൗ ആപ്ലിക്കേഷനുകളിൽ ഒരു അക്കൗണ്ട് ക്രീയേറ്റ് ചെയ്യുക. അതിന് ശേഷം 'ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ്' എന്ന സേവനം തിരഞ്ഞെടുക്കുക.

ട്രാഫിക് സുരക്ഷാ നിയമം, ഇ-സ്‌കൂട്ടർ സുരക്ഷിത ഉപയോഗം എന്നിവയെ കുറിച്ചുള്ള പരിശീലനം പൂർത്തിയാക്കണം. തുടർന്ന് ഇലക്ട്രോണിക് റൈഡിങ് ടെസ്റ്റ് പാസാകുക. വിജയകരമായി ടെസ്റ്റ് പൂർത്തിയാക്കിയാൽ ഇ - മെയിൽ, ടെക്സ്റ്റ് സന്ദേശം വഴി ഡിജിറ്റൽ പെർമിറ്റ് ലഭിക്കും.

Dubai  E-Scooter
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദുബൈ

17 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് മാത്രമേ ലൈസൻസ് നേടാൻ അർഹതയുള്ളൂ. ഡൗൺടൗൺ ദുബൈ, ജുമൈറ, പാം ജുമൈറ എന്നിവിടങ്ങളിലും പ്രത്യേക ഇ-സ്‌കൂട്ടർ ട്രാക്കുകളിലൂടെ മാത്രമേ സഞ്ചരിക്കാൻ പാടുള്ളു. സൈഹ് അൽ സലാം, അൽ ഖുദ്ര, അൽ മെയ്താൻ എന്നി പ്രദേശങ്ങളിൽ ഇ-സ്‌കൂട്ടറിന് അനുമതിയില്ല.

പെർമിറ്റ് ഇല്ലാതെ ഇ-സ്‌കൂട്ടറുകൾ ഓടിക്കുക, അനുമതി ഇല്ലത്ത പ്രദേശങ്ങളിൽ വാഹനമോടിക്കുക, ഹെൽമെറ്റ് പോലെയുള്ള സുരക്ഷാ ഉപകാരങ്ങൾ ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Summary

Gulf news: Dubai Makes E-Scooter Riding Permit Easier via RTA and Dubai Now Apps.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dubai Metro Gold Line 42 km expansion project worth AED 3.4 billion announced in UAE
Dubai Police e-scooter rules registration number plate mandatory parents responsible misuse children
Dubai Police alert on scammers posing as bank officials using fake calls and SMS to collect personal and financial information
Parkin Dubai slots for shops cashback parking scheme UAE shopping parking offer
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com