ദുബൈ: ദുബൈയില്‍ സിഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ 48 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കും. 60 ദിവസം വരെയുള്ള കാലയളവില്‍ ദുബൈയില്‍ തങ്ങാവുന്ന വിസകളാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ ലഭ്യമാക്കുക. 30 മുതല്‍ 60 ദിവസം വരെയുള്ള കാലയളവിലാണ് സിഗിള്‍ എന്‍ട്രി വിസ നല്‍കുന്നത്.
അപേക്ഷകര്‍ക്ക് അംഗീകൃത ടൂര്‍ ഓഫീസുകള്‍ വഴി അപേക്ഷിക്കാമെന്ന് ദുബായ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് ജനറല്‍ ഡയറക്ടറേറ്റ്(GDRFA) ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു.
അപേക്ഷകര്‍ വ്യക്തിഗത ഫോട്ടോ, സാധുവായ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, ചില രാജ്യക്കാര്‍ക്ക് അവരുടെ മാതൃരാജ്യത്ത് നിന്നുള്ള ഒരു നാഷണല്‍ ഐഡി കാര്‍ഡ് എന്നിവ സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അപേക്ഷ ചെറിയ കാലയളവിനുള്ളില്‍ പ്രോസസ്സ് ചെയ്യപ്പെടും. രേഖകളില്‍ എന്തെങ്കിലും തെറ്റുകളോ കുറവുകളോ ഉണ്ടായാല്‍ വിസ വൈകാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ അപേക്ഷകര്‍ ശ്രദ്ധിക്കണം.
വിസ ലഭിക്കുന്നതിലെ അനിശ്ചിതത്വം ഒഴിവാകുന്നതോടെ ദുബൈായിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ വേനല്‍ക്കാല പ്രൊമോഷനുകളുടെ ഭാഗമായി ദുബായിലെ ഹോട്ടലുകളിലും വിനോദകേന്ദ്രങ്ങളിലും വലിയ നിരക്കിളവുകള്‍ ലഭ്യമാണ്. അതോടൊപ്പം വിസയും വേഗത്തില്‍ ലഭിക്കുന്നത് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates