നിരത്തിലൂടെ പറക്കാം; ബെൻറ്റ്‌ലിയുടെ പുതിയ മോഡലും ദുബൈ പൊലീസിന്റെ ഭാഗമായി

പൊതു നിരത്തുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തുത്താനും അടിയന്തര സാഹചര്യങ്ങളിൽ വളരെ വേഗം ലക്ഷ്യസ്ഥാനത്ത് എത്താനും കഴിയുന്ന തരത്തിലുള്ള ഒരു വാഹനമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി.
Dubai Police cars
Dubai Police Adds New Bentley Bentayga Azure to Patrol FleetDubai Police/x
Updated on
1 min read

ദുബൈ: ദുബൈ പൊലീസിന്റെ ആഡംബര പട്രോൾ വാഹനങ്ങളുടെ നിരയിലേക്ക് പ്രശസ്ത ബ്രാൻഡായ ബെൻറ്റ്‌ലിയുടെ ഏറ്റവും പുതിയ മോഡൽ ബെന്റയ്ഗ അസൂറും. ദുബൈ എയർ ഷോയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പുതിയ വാഹനം പൊലീസിന് ഔദ്യോഗികമായി കമ്പനി കൈമാറി. അൽ ഹബ്തൂർ മോട്ടോഴ്സ്, ബെൻറ്റ്‌ലി എമിറേറ്റ്സ് തുടങ്ങിയ കമ്പനികളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Dubai Police cars
പാർക്കിങ്ങിലും ഇനി ഒളിക്കാൻ കഴിയില്ല; നിയമലംഘകരെ പിടികൂടാൻ ദുബൈ പൊലീസിന്റെ പുതിയ മാർഗം

പൊതു നിരത്തുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തുത്താനും അടിയന്തര സാഹചര്യങ്ങളിൽ വളരെ വേഗം ലക്ഷ്യസ്ഥാനത്ത് എത്താനും കഴിയുന്ന തരത്തിലുള്ള ഒരു വാഹനമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി.

ബെന്റയ്ഗ അസൂർ ഒരു ആഡംബര ഹൈ-പെർഫോമൻസ് എസ് യു വി ആണ്. 542 കുതിരശക്തിയുള്ള V8 എൻജിനാണ് വാഹനത്തിന്റെ കരുത്ത്. മികച്ച സ്റ്റേബിലിറ്റിയും ആക്സിലറേഷനും നൽകുന്ന ഈ മോഡൽ ദുബൈ പൊലീസിന്റെ ഹൈ- പെർഫോമൻസ് പട്രോൾ യൂണിറ്റിന് ഗുണകരമാകും എന്നാണ് വിലയിരുത്തൽ.

Dubai Police cars
ഔ​ഡി​ ആ​ർ എ​സ് ​7 ദുബൈ പൊലീസിന് സ്വന്തം; കള്ളനെ പിടിക്കാനല്ല ഈ ആഡംബര കാറുകൾ (വിഡിയോ )

100 കിലോമീറ്റർ സഞ്ചരിക്കാൻ 12.1 ലിറ്റർ ഇന്ധനനാമാണ് ഈ മോഡലിന് ആവശ്യമായി വരുന്നത്. ഉയർന്ന വേഗപരിധിയും സൗകര്യങ്ങളും നീണ്ട പട്രോൾ ഡ്യൂട്ടികൾക്ക് ഈ വാഹനം ദുബൈ പൊലീസിന് അനുയോജ്യമാണ്. വരും ദിവസങ്ങളിൽ കൂടുതൽ ആഡംബര വാഹനങ്ങൾ ദുബൈ പൊലീസിന്റെ ഭാഗമാകും എന്നാണ് റിപ്പോർട്ടുകൾ.

Summary

Gulf news:Dubai Police Adds New Bentley Bentayga Azure to Patrol Fleet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com