ഇനി 'റോബോട്ട് പൊലീസ്' ഇറങ്ങും; എഐ റോബോട്ടുകളെ നിയോഗിച്ച് ദുബൈ പൊലീസ്

Dubai Police deploys 36 robots, plans to expand AI use
AI imagegoogle gemini
Edited By:
Updated on
1 min read

ദുബൈ: വിവിധ ജോലികള്‍ ചെയ്യുന്നതിനായി എഐ റോബോട്ടുകളെ നിയോഗിച്ച് ദുബൈ പൊലീസ്. പൊലീസിങ്ങിനും പൊതു സേവനങ്ങള്‍ക്കുമായി 36 ആര്‍പിഎ റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ടെന്ന് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. സോഫ്റ്റ്വെയര്‍ റോബോട്ടിക്‌സ് എന്ന് അറിയപ്പെടുന്ന ആര്‍പിഎ, മനുഷ്യര്‍ സാധാരണയായി ചെയ്യുന്ന ജോലികള്‍ ഓട്ടോമേറ്റഡ് ബോട്ടുകള്‍ ചെയ്യുന്നതായും അധികൃതര്‍ അറിയിച്ചു.

ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെയും പതിവ് ജോലിഭാരം കുറയ്ക്കുന്നതിലൂടെയും' പൊലീസ് സേനയെ പ്രത്യേക ജോലികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ റോബോട്ടുകളുടെ വിന്യാസം സഹായിക്കും.

Dubai Police deploys 36 robots, plans to expand AI use
ടയര്‍ പഞ്ചറായി; റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചു, സൗദിയില്‍ മലയാളിക്ക് ദാരുണാന്ത്യം

ഈ വര്‍ഷം പൊലീസ് ഉയര്‍ന്ന ഡിജിറ്റല്‍ വിശ്വാസ്യത രേഖപ്പെടുത്തിയതായും ദുബൈ പൊലീസ് അറിയിച്ചു. ദുബൈ പൊലീസിന്റെ മികച്ച നേട്ടങ്ങളിലൊന്നായ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകള്‍, താമസക്കാര്‍ക്ക് പൊലീസിങ് സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതും വേഗതയേറിയതും കൂടുതല്‍ എളുപ്പമുള്ളതുമാക്കുന്നതിനുള്ള സാങ്കേതികവിദ്യ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.

തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സഹായിക്കുന്നതിനും പ്രതികരണ സമയം മെച്ചപ്പെടുത്തുന്നതിനും പൊലീസ് കൃത്രിമബുദ്ധിയുടെ ഉപയോഗം വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായും അതോറിറ്റി പറഞ്ഞു.

Dubai Police deploys 36 robots, plans to expand AI use
ഒരു പരുന്തിന്റെ വില 3.85 കോടിയോ? അബുദാബിയില്‍ റെക്കോര്‍ഡിട്ട് ഗൈര്‍ പ്യുവര്‍ അള്‍ട്രാ വൈറ്റ്, വിഡിയോ
Dubai Police deploys 36 robots, plans to expand AI use
മക്കളുടെ ട്യൂഷന്‍ ഫീസ് കുടിശ്ശിക വരുത്തി; പിതാവിന് 197,680 ദിര്‍ഹം പിഴ ചുമത്തി അബുദാബി കോടതി
Summary

Dubai Police deploys 36 robots, plans to expand AI use

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com