ട്രാഫിക് നിയമലംഘകരെ കണ്ടെത്താൻ പുതിയ മാർഗവുമായി ദുബൈ പൊലീസ്

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക,സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഗതാഗതം തടസ്സപ്പെടുത്തുക, റോഡിന് നടുവിൽ വാഹനം നിർത്തുക, വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് ഈ സിസ്റ്റം പ്രധാനമായും കണ്ടെത്തുന്നത്.
Dubai Police
Dubai Police Intelligent Traffic Violation System @DubaiPoliceHQ
Updated on
1 min read

ദുബൈ: ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്താൻ പുതിയ മാർഗവുമായി ദുബൈ പൊലീസ്. ഇന്‍റലിജന്‍റ് ട്രാഫിക് സിസ്റ്റം എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിന് മനുഷ്യ ഇടപെടലില്ലാതെ തന്നെ നിയമ ലംഘനങ്ങൾ കണ്ടെത്താൻ കഴിയും. ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ‘ജൈടെക്സ്’ മേളയിലാണ് ഈ സിസ്റ്റം പൊലീസ് അവതരിപ്പിച്ചത്.

Dubai Police
ട്രാഫിക് പിഴ അടച്ചില്ല; 28 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലീസ്

പ്രധാനമായും അഞ്ച് നിയമലംഘനങ്ങൾ ഈ സംവിധാനം വഴി കണ്ടെത്താൻ സാധിക്കും. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക,സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഗതാഗതം തടസ്സപ്പെടുത്തുക, റോഡിന് നടുവിൽ വാഹനം നിർത്തുക, വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് ഈ സിസ്റ്റം പ്രധാനമായും കണ്ടെത്തുന്നത്.

വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന തത്സമയ കാമറ വഴി റോഡിലൂടെ സഞ്ചരിക്കുന്ന എല്ലാ വാഹനങ്ങളും കൃത്യമായി നീരീക്ഷിക്കും.

Dubai Police
അമിത വേഗം വേണ്ട; 2,000 ദിർഹം പിഴയും 12 ബ്ലാക് പോയിന്റുകളും ചുമത്തുമെന്ന് ദുബൈ പൊലീസ് (വിഡിയോ)

കാമറയിൽ പതിയുന്ന ആ ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം പരിശോധിക്കും. അതിന് ശേഷം ഓരോ നിയമലംഘനങ്ങളും കണ്ടെത്തി പൊലീസിന് വിവരം നൽകും. ഇന്‍റലിജന്‍റ് ട്രാഫിക് സിസ്റ്റത്തിലൂടെ കൃത്യവും വളരെ വേഗത്തിലും നിയമലംഘനങ്ങൾ കണ്ടെത്താൻ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത.

ഇത് പൊലീസ് സേനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സഹായകരമാകുമെന്ന് ലഫ്. എൻജിനീയർ അഹ്മദ് അൽ ഹമ്മാദി വ്യക്തമാക്കി.

Summary

Gulf news: Dubai Police Launches Intelligent Traffic Violation System for a Smart and Safe City.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com