റാസൽഖൈമ: തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് ഡിജിറ്റല്‍ മേഖലയിൽ പരിശീലനം നൽകാൻ റാക് ജയില്‍ വകുപ്പ് അധികൃതർ. ഡിജിറ്റല്‍ പ്രൊഡക്ട് ഡിസൈനിങ് എന്ന കോഴ്‌സാണ് തടവുകാരെ പഠിപ്പിക്കുന്നത്. ശൈഖ് സഊദ് ഫൗണ്ടേഷന്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിന്‍റെ സഹകരത്തോടെയാണ് പരിശീലനം.
തടവുകാരുടെ ജീവിത നിലവാരം ഉയർത്താനും തൊഴിൽ കണ്ടെത്താനും വേണ്ടിയാണ് ഇത്തരമൊരു കോഴ്സ് പഠിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മുൻപ് ഡിജിറ്റല്‍ ആപ്ലിക്കേഷനുകളെയും അതിന്റെ രീതികളെയും കുറിച്ച് തടവുകാര്‍ക്ക് പരിശീലനം നൽകിയിരുന്നു.
ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. റാക് ജയില്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ദിയാബ് അലി അല്‍ഹര്‍ഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്‍റ് കേണല്‍ ഹമദ് ഖാലിദ് അല്‍ മതാര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
വിവിധ രാജ്യക്കാരായ തടവുകാരാണ് ജയിൽ അധികൃതർ ഒരുക്കുന്ന കോഴ്സുകളിൽ പങ്കെടുക്കുന്നത്. ജയിൽ കാലായളവിൽ വിവിധ ഡിജിറ്റൽ കോഴ്സുകൾ പഠിക്കാനും പുറത്തിറങ്ങിയ ശേഷം ഈ മേഖലയിൽ തൊഴിൽ കണ്ടെത്താനും ഇവർക്ക് കഴിയും.
ഓരോ തടവുകാർക്കും അവരുടെ കഴിവുകൾക്ക് അനുസരിച്ചുള്ള കോഴ്സുകൾ കണ്ടെത്തിയാണ് ഇവിടെ പരിശീലനം നൽകുന്നത് എന്നും ജയിൽ അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates