മരുഭൂമിയിലെ മദ്യ നിർമ്മാണ കേന്ദ്രം തകർത്ത് കുവൈത്ത് പൊലീസ്; ആറ് പ്രവാസികൾ അറസ്റ്റിൽ (വിഡിയോ)

അബ്ദാലിയിൽ വൻ തോതിൽ മദ്യം നിർമ്മിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസും സി ഐ ഡി വിഭാഗവും ഈ പ്രദേശം നേരത്തെ നിരീക്ഷിച്ചു വരികയായിരുന്നു.
Kuwait liquor
Six Asians Arrested in Abdali for Operating Illegal Liquor Factory in Desert @Moi_kuw
Updated on
1 min read

കുവൈത്ത് സിറ്റി: നിയമ വിരുദ്ധമായി മദ്യ നിർമ്മാണം നടത്തിയ സംഘത്തെ പിടികൂടി കുവൈത്ത് പൊലീസ്. അബ്ദാലി മരുഭൂമി പ്രദേശത്ത് പ്രവർത്തിച്ചിരുന്ന മദ്യ നിർമ്മാണശാലയിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ആറ് പേരെ പിടികൂടിയത്. ഇവരിൽ നിന്ന് മദ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി.

Kuwait liquor
40 ലക്ഷം ലഹരി ഗുളിക കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈത്ത്

അബ്ദാലിയിൽ വൻ തോതിൽ മദ്യം നിർമ്മിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസും സി ഐ ഡി വിഭാഗവും ഈ പ്രദേശം നേരത്തെ നിരീക്ഷിച്ചു വരികയായിരുന്നു.

ഒടുവിൽ മദ്യനിർമ്മാണശാല സുരക്ഷാ ഉദ്യോഗസ്ഥർ വളയുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികൾ ആറ് പേരും ഏഷ്യൻ പൗരന്മാരാണെന്ന് പൊലീസ് അറിയിച്ചു.

Kuwait liquor
കുവൈത്തിൽ വീണ്ടും വ്യാജ മദ്യ വേട്ട; പ്രവാസികൾ അറസ്റ്റിൽ (വിഡിയോ)

മദ്യനിർമ്മാണത്തിന് ഉപയോഗിക്കുന്ന നിരവധി ബാരലുകൾ, ഉപകരണങ്ങൾ, വസ്തുക്കൾ എന്നിവ ഉദ്യോഗസ്ഥർ റെയ്‌ഡിൽ കണ്ടെത്തി. വിൽപ്പനയ്ക്കായി തയ്യാറാക്കി നിറച്ച നിരവധി കുപ്പി മദ്യവും സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുക ആണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Summary

Gulf news: Six Asians Arrested in Abdali for Operating Illegal Liquor Factory in Desert.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com