കുവൈത്ത് സിറ്റി: ആരാധനലായങ്ങൾ കേന്ദ്രികരിച്ച് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടയാളെ കുവൈത്ത് പൊലീസ് പിടികൂടി. ഇയാളുടെ വീട്ടിൽ നിന്ന് സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു. നിരോധിത സംഘടനയിൽപ്പെട്ട അറബ് വംശജനെയാണ് പിടികൂടിയത്.
ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന അധികൃതർ ഇയാളെ നീരീക്ഷിച്ചു വരുക ആയിരുന്നു. ബോംബുകൾ ഉപയോഗിച്ച് ആരാധനാലയങ്ങൾ തകർച്ചയിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനായി വീട്ടിൽ തന്നെ സ്ഫോടവസ്തുക്കളും മറ്റും ഇയാൾ തയ്യാറായിക്കാനുള്ള ശ്രമം പ്രതി നടത്തി. വിശദമായ പരിശോധനയിൽ പ്രതിയുടെ വീട്ടിൽ നിന്ന് വിവിധ ഉപകരണങ്ങളും കണ്ടെടുത്തതായി കുവൈത്ത് അധികൃതർ വ്യക്തമാക്കി.
മുഴുവൻ തെളിവുകളോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും ഇതുമായി ബന്ധമുള്ളവർ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. രാജ്യ സുരക്ഷയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates