കുവൈത്ത് സിറ്റി: ആശ്രിത വിസകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവാസികൾക്ക് കുവൈത്ത് അവസരമൊരുക്കുമെന്ന് റിപ്പോർട്ടുകൾ. മാനുഷിക പരിഗണന എന്ന രീതിയിലാണ് നിലവിലെ നിയമത്തിൽ ഇളവ് വരുത്താൻ അധികൃതർ ഒരുങ്ങുന്നത്. സർക്കാരിന്റെ പുതിയ നീക്കം ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടയുള്ളവർക്ക് ആശ്വാസമാകും.
കുവൈത്തിന്റെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.
പ്രവാസി തൊഴിലാളികളിൽ നിന്ന് അവരുടെ കുടുംബത്തെ വേർപിരിക്കാതിരിക്കാനും നിയമപരമായി രാജ്യത്ത് തുടരാനും വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തുന്നത്.
ആശ്രിത വിസയിൽ കഴിയുന്നവരുടെ റെസിഡൻസി സ്റ്റാറ്റസ് ശരിയാക്കാനായി പ്രത്യേക സമയം (ഗ്രേസ് പീരീഡ്) അനുവദിക്കും. ഈ നിശ്ചിത സമയത്തിനുള്ളിൽ എല്ലാ രേഖകളും സമർപ്പിച്ച് റെസിഡൻസി സ്റ്റാറ്റസ് ശരിയാക്കാൻ സാധിക്കും.
ഈ നീക്കത്തിലൂടെ കുടുംബത്തിലെ അന്യായമായി ശിക്ഷിക്കപ്പെടാതിരിക്കാനും നിയമ പരമായി രാജ്യത്ത് തുടരാനുമുളള അവസരമാണ് സർക്കാർ ഒരുക്കുന്നത്.
ഗ്രേസ് പീരീഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ യോഗം ചേരുകയും സ്ഥിഗതികൾ വിലയിരുത്തുകയും ചെയ്തു. എന്നാൽ ഗ്രേസ് പീരീഡ് കാലാവധിക്കുള്ളിൽ റെസിഡൻസി സ്റ്റാറ്റസ് ശരിയാക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates