കുവൈറ്റ് സിറ്റി: ഏഷ്യൻ സ്വദശിയായ വ്യാജ ഡോക്ടറെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു. ഹവല്ലിയിലെ ഒരു പഴയ കെട്ടിടത്തിൽ മുറിയെടുത്താണ് ഇയാൾ ചികിസ നൽകി വന്നിരുന്നത്. ഇയാൾക്ക് മെഡിക്കൽ യോഗ്യതകളോ ക്ലിനിക് നടത്തുള്ള ലൈസൻസോ ഇല്ലായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.
ഇയാളുടെ മുറിയിൽ നടത്തിയ പരിശോധനയിൽ വൻ തോതിലുള്ള മരുന്ന് ശേഖരം കണ്ടെത്തി. വിദേശത്ത് നിന്ന് അനധികൃതമായി കൊണ്ട് വന്നതാണ് ഈ മരുന്നുകൾ എന്ന് അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത മരുന്നുകളിൽ ഗർഭഛിദ്ര ഗുളികകൾ, വേദനസംഹാരികൾ, വിട്ടുമാറാത്ത രോഗങ്ങൾക്ക് നൽകുന്ന വിവിധ തരം മരുന്നുകൾ ഉണ്ടായിരുന്നു.ഇയാൾ സ്വന്തം രാജ്യത്തുള്ള ആളുകൾക്കാണ് ചികിത്സ നൽകി വന്നിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
സ്ത്രീകൾക്ക് നിയമവിരുദ്ധമായ ഗർഭഛിദ്ര സേവനങ്ങൾ നൽകിയിരുന്നതായും 35 കുവൈത്ത് ദിനാറിന് ഗർഭഛിദ്ര ഗുളികകൾ വിറ്റതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. തുടർ നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates