ചക്കപ്പഴം മുതല്‍ കളിത്തോക്ക് വരെ; ദുബൈ യാത്രയില്‍ ഒഴിവാക്കേണ്ടവ, മുന്നറിയിപ്പ്

Dubai travel rules: List of surprising items you cannot carry in your luggage
Dubai airport
Edited By:
Updated on
1 min read

അബുദാബി: അവധിക്കാല യാത്രകള്‍ക്കായി തയാറെടുക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ലഗേജിലെ വസ്തുക്കള്‍ വിമാനത്താവളങ്ങളില്‍ നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം. കളിപ്പാട്ട തോക്കുകള്‍ മുതല്‍ കസ്‌കസ് വിത്തുകള്‍ വരെയുള്ള സാധനങ്ങള്‍ കൊണ്ടുവരാന്‍ പാടില്ലെന്നാണ് നിയമം. യാത്രക്കാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ യുഎഇയില്‍ ശക്തമായ വ്യോമയാന, കസ്റ്റംസ് നിയമങ്ങളുണ്ട്.

യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ ഇത്തിഹാദ് എയര്‍വേയ്സ് ദുര്‍ഗന്ധമുള്ള കേടാകുന്ന പഴങ്ങള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. നിയന്ത്രിത പഴങ്ങളില്‍ ഡ്യൂറിയന്‍, ചക്കപ്പഴം, ചാമ്പെഡെക്, പെഡലായ്, മരംഗ് എന്നിവയ്ക്കും വിലക്കുണ്ട്.

ദുബായ് വിമാനത്താവളത്തില്‍ വിലക്കിയവ

1. അളക്കുന്ന ടേപ്പുകള്‍ - ദുബായ് വിമാനത്താവളങ്ങളില്‍ ഹാന്‍ഡ് ലഗേജില്‍ മെഷര്‍മെന്റ് ടേപ്പുകള്‍ അനുവദനീയമല്ല, കാരണം അവ ആയുധങ്ങളായി ഉപയോഗിക്കാം.

2. ക്രിക്കറ്റ് ബാറ്റുകള്‍, സ്‌കേറ്റ്‌ബോര്‍ഡുകള്‍, ഫിഷിങ് സ്റ്റിക്കുകള്‍- ക്രിക്കറ്റ് ബാറ്റുകള്‍, ഫിഷിങ്

സ്റ്റിക്ക്, സ്‌കേറ്റ്‌ബോര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ സുരക്ഷാ കാരണങ്ങളാല്‍ ക്യാബിന്‍ ബാഗേജില്‍ നിരോധിച്ചിട്ടുണ്ട്

3. കളിത്തോക്കുകള്‍, അമ്പുകള്‍, ഡാര്‍ട്ടുകള്‍- വിമാനത്താവള സുരക്ഷയില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങളും പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. റെപ്ലിക്ക തോക്കുകള്‍, കളിത്തോക്കുകള്‍, വില്ലുകള്‍, അമ്പുകള്‍, ഡാര്‍ട്ടുകള്‍ എന്നിവ ഹാന്‍ഡ് ലഗേജില്‍ നിരോധിച്ചിരിക്കുന്നു, സുരക്ഷാ പരിശോധനയ്ക്കിടെ കണ്ടെത്തിയാല്‍ ഇവ പിടിച്ചെടുക്കാം.

5. കസ്‌കസ് വിത്തുകള്‍

ഇന്ത്യന്‍ വീടുകളില്‍ സാധാരണമായി കാണപ്പെടുന്ന ഒരു സുഗന്ധവ്യഞ്ജനമായ കസ്‌കസ് വിത്തുകള്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും രാജ്യത്തുടനീളവും നിരോധിച്ചിരിക്കുന്നു. ഇവ മയക്കുമരുന്ന് വിഭാഗത്തിലുണ്ട്. യുഎഇയില്‍ കര്‍ശനമായ ഒരു സീറോ-ടോളറന്‍സ് മയക്കുമരുന്ന് നയം നടപ്പിലാക്കിയിട്ടുണ്ട്. ഭക്ഷണത്തില്‍ ഇത്തരം വസ്തുക്കള്‍ ചെറിയ അളവില്‍ കണ്ടെത്തിയാലോ, സംസ്‌കരിച്ച വിത്തുകളോ പോലും നിയമവിരുദ്ധമാണ്.

5. പ്രത്യേക ഭക്ഷ്യവസ്തുക്കള്‍

പന്നിയിറച്ചിയും ഇതുകൊണ്ടുണ്ടാക്കിയ ഉല്‍പ്പന്നങ്ങളും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കസ്റ്റംസ് വഴി കൊണ്ടുവരുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

6. ചില മരുന്നുകള്‍

ഒരു രാജ്യത്ത് നിയമപരമായ മരുന്ന് മറ്റൊരു രാജ്യത്ത് കര്‍ശനമായി നിയന്ത്രിക്കപ്പെട്ടേക്കാം. കുറിപ്പടിയിലൂടെയും കൗണ്ടറില്‍ നിന്നും ലഭിക്കുന്ന മിക്ക മരുന്നുകളും വ്യക്തിഗത ഉപയോഗത്തിനായി യുഎഇയിലേക്ക് കൊണ്ടുവരാം. എന്നിരുന്നാലും, വിദേശത്ത് നിയമവിധേയമായേക്കാവുന്ന സൈക്കോട്രോപിക് അല്ലെങ്കില്‍ മറ്റ് നിയന്ത്രിത വസ്തുക്കള്‍ അടങ്ങിയ മരുന്നുകള്‍ക്ക് അധിക രേഖകള്‍ ആവശ്യമായി വന്നേക്കാം, ചിലതിന് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

പല രാജ്യങ്ങളിലും നിയമപരമാണെങ്കിലും കഞ്ചാവ്, ചില എണ്ണകള്‍, സിബിഡി ഉല്‍പ്പന്നങ്ങളും യുഎഇയില്‍ നിരോധിച്ചിട്ടുണ്ട്.

Summary

Dubai travel rules: List of surprising items you cannot carry in your luggage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com