ദുബൈയിലെ 'ആ ചുവന്ന പ്രകാശം' അണയാന്‍ പോകുന്നു; അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രം, 'ടൊയോട്ട ബില്‍ഡിങ്' വിസ്മൃതിയിലേക്ക്

toyota building
toyota buildingx
Updated on
1 min read

ദുബൈ: അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുള്ള ദുബൈയിലെ വമ്പന്‍ പാര്‍പ്പിട സമുച്ചയമായ 'ടൊയോട്ട ബില്‍ഡിങ്' പൊളിച്ചു മാറ്റുന്നു. 1974 ല്‍ പണി പൂര്‍ത്തിയായ ഈ 15 നില കെട്ടിടം, ദുബൈ നഗരം ആഗോള നഗരമായതിന് സാക്ഷ്യം വഹിച്ചു. ദുബൈ ഷെയ്ഖ് സായിദ് റോഡിലെ ഏറ്റവും ശ്രദ്ധേയമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായിരുന്നു ഈ കെട്ടിടം.

കെട്ടിലും മട്ടിലും വളരെ പഴകിയ കെട്ടിടത്തില്‍ താമസക്കാര്‍ കുറവാണ്. ഉണ്ടായിരുന്നവരാകട്ടെ ഇവിടം വിടുകയാണ്. ടൊയോട്ടാ കമ്പനിയോ ഷോറൂമോ ഒന്നും പ്രവര്‍ത്തിക്കാത്ത, കേവലം ഒരു പാര്‍പ്പിട സമുച്ചയം മാത്രമായ ആ കെട്ടിടത്തിനെ എല്ലാവരും ടൊയോട്ടാ ബില്‍ഡിങ് എന്നു വിളിച്ചു. കാരണം കെട്ടിടത്തിന്റെ മുകളില്‍ ചുവന്ന വെളിച്ചത്തില്‍ പ്രകാശിച്ചിരുന്ന ഒരു പരസ്യ ബോര്‍ഡ് ആയിരുന്നു. പഴയ കാല ദുബൈ ചിത്രങ്ങളിലെല്ലാം തലയെടുപ്പോടെ ഈ കെട്ടിടം കാണാം. കെട്ടിടത്തിലെ 95 ശതമാനം താമസക്കാരും ഇതിനകം ഒഴിഞ്ഞു, നാല് അപ്പാര്‍ട്ട്‌മെന്റുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. പൊളിക്കല്‍ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് അടുത്ത ഒരു മാസത്തിനുള്ളില്‍ കെട്ടിടത്തില്‍ നിന്നും എല്ലാവരെയും ഒഴിപ്പിക്കും.

toyota building
അറിയിപ്പുകള്‍ ഇല്ല, നിശബ്ദമാകാന്‍ റിയാദ് വിമാനത്താവളം; 'സൈലന്റ് എയര്‍പോര്‍ട്ട്' പദ്ധതിക്ക് തുടക്കം

പൊളിച്ചു മാറ്റാന്‍ കാരണം

കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണം ദുബൈ മുനിസിപ്പാലിറ്റി നിര്‍ദ്ദിഷ്ട അറ്റകുറ്റപ്പണികള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രോപ്പര്‍ട്ടി പൊളിക്കാനുള്ള തീരുമാനമെടുത്തതെന്ന് കെട്ടിട ഉടമകള്‍ പറയുന്നത്. കെട്ടിടം ഒഴിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെ ഒരു കാരണം ഇതാണ്.'ടൊയോട്ട ബില്‍ഡിങ്ങില്‍ ഒരിക്കലും ടൊയോട്ട കമ്പനി പ്രവര്‍ത്തിച്ചിരുന്നില്ല. 1981 ല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഒരു ടൊയോട്ടയുടെ വലിയ പരസ്യ ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് കെട്ടിടം 'ടൊയോട്ട ബില്‍ഡിങ്' എന്നറിയപ്പെട്ട് തുടങ്ങിയത്. 37 വര്‍ഷം തുടര്‍ച്ചയായി ആ പരസ്യ ബോര്‍ഡ് കെട്ടിടത്തിനു മുകളില്‍ ഇരുന്നു. 2018ല്‍ കരാര്‍ കഴിഞ്ഞതിനെ തുടര്‍ന്നു ബോര്‍ഡ് അഴിച്ചു മാറ്റി. പിന്നീട്, ജനകീയ ആവശ്യത്തെ തുടര്‍ന്ന് 2022ല്‍ വീണ്ടും സ്ഥാപിച്ചു. ഇന്നും ആ പരസ്യ ബോര്‍ഡ് കെട്ടിടത്തിനു മുകളിലുണ്ട്. ഷെയ്ഖ് സായിദ് റോഡിലെ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായി ഇത്. നാസര്‍ റഷീദ് ലൂത്താ ബില്‍ഡിങ്ങിനു കീഴില്‍ ദുബൈയിലെ ആദ്യ പാര്‍പ്പിട സമുച്ചയങ്ങളില്‍ ഒന്നായിരുന്നു ഇത്. 15 നിലകളുള്ള കെട്ടിടത്തിന് 65 മീറ്ററാണ് ഉയരം.

toyota building
ഇടനിലക്കാരുടെ നമ്പറുകള്‍ വേണ്ട; വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ വന്‍മാറ്റങ്ങളുമായി ഒമാന്‍ എയര്‍
Summary

Dubai's iconic Toyota Building nears demolition after more than 50 years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com