അറിയിപ്പുകള്‍ ഇല്ല, നിശബ്ദമാകാന്‍ റിയാദ് വിമാനത്താവളം; 'സൈലന്റ് എയര്‍പോര്‍ട്ട്' പദ്ധതിക്ക് തുടക്കം

Riyadh airport begins ‘Silent Airport’ rollout to cut terminal announcements
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം.
Edited By:
Updated on
1 min read

റിയാദ്: യാത്രക്കാര്‍ക്ക് ശാന്തവും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കാന്‍ പുതിയ പരിഷ്‌കാരവുമായി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിലെ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കുന്ന 'സൈലന്റ് എയര്‍പോര്‍ട്ട്' പദ്ധതിക്ക് തുടക്കമായി.

വിമാനങ്ങള്‍ സമയം സംബന്ധിച്ച അറിയിപ്പുകള്‍ അതാത് ബോര്‍ഡിങ് ഗേറ്റുകളില്‍ മാത്രമായിരിക്കും കേള്‍ക്കാനാകുക. വിമാനങ്ങളുടെ സമയവും മറ്റ് വിശദാംശങ്ങളും നല്‍കാന്‍ ഡിജിറ്റല്‍ സ്‌ക്രീനുകളെയും മറ്റ് ഇലക്ട്രോണിക് ചാനലുകളെയും കൂടുതലായി ആശ്രയിക്കും. ടെര്‍മിനലിനുള്ളിലെ ശബ്ദം കുറയ്ക്കുന്നതിനായാണ് പുതിയ മാറ്റം.

Riyadh airport begins ‘Silent Airport’ rollout to cut terminal announcements
ഗള്‍ഫ് മലയാളികള്‍ക്ക് ഓണം 'കളറാക്കാം'; കടല്‍ കടക്കുന്നത് ടണ്‍ കണക്കിന് പച്ചക്കറികള്‍

വിമാനത്താവളത്തിന്റെ വെബ്സൈറ്റ്, ഡിജിറ്റല്‍ സൈനേജ്, 920020090 എന്ന നമ്പറിലെ വാട്സ്ആപ്പ് സേവനം എന്നിവയിലൂടെ യാത്രക്കാര്‍ക്ക് ഫ്‌ലൈറ്റ് അപ്ഡേറ്റുകള്‍ ട്രാക്ക് ചെയ്യാന്‍ കഴിയും. യാത്രക്കാരെ സഹായിക്കാന്‍ വിമാനത്താവളത്തിന്റെ 'ആസ്‌ക് മി' ഉപഭോക്തൃ സേവന സംഘവും ലഭ്യമാകും.

പദ്ധതിയുടെ ആദ്യഘട്ടം അന്താരാഷ്ട്ര ടെര്‍മിനല്‍ 5-ലാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. തുടര്‍ന്നുള്ള ഘട്ടങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലോകോത്തര വ്യോമയാന കേന്ദ്രമാക്കി മാറ്റുന്നതിന്റെയും, വിമാനത്താവള സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ നടപടി.

Riyadh airport begins ‘Silent Airport’ rollout to cut terminal announcements
ഇടനിലക്കാരുടെ നമ്പറുകള്‍ വേണ്ട; വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ വന്‍മാറ്റങ്ങളുമായി ഒമാന്‍ എയര്‍
Riyadh airport begins ‘Silent Airport’ rollout to cut terminal announcements
ഡ്രൈവറില്ലാ 'റോബോടാക്‌സി' ഹിറ്റ്; 40 ലക്ഷത്തിലേറെ കിലോമീറ്ററുകള്‍ പിന്നിട്ടു, ദുബൈയില്‍ കൂടുതല്‍ മേഖലകളിലേക്ക് സേവനം

Riyadh airport begins ‘Silent Airport’ rollout to cut terminal announcements

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com