65 വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനവുമായി എമിറേറ്റ്സ്

Emirate
എമിറേറ്റ്സ്
Edited By:
Updated on: 
1 min read

ദുബൈ: 65 വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയതായി എമിറേറ്റ്സ് എയര്‍ലൈന്‍. വരും മാസങ്ങളില്‍ പ്രതിമാസം 10 മുതല്‍ 12 വരെ വിമാനങ്ങളില്‍ കൂടി സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം പുതുതായി ഘടിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വിമാനങ്ങള്‍ ഏറ്റുവാങ്ങുന്നതിനൊപ്പം, നിലവിലുള്ള വിമാനങ്ങളുടെ നവീകരണവും യാത്രയ്ക്കിടയിലുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും എമിറേറ്റ്സ് തുടരുന്നുണ്ട്. നിലവിലുള്ള വിമാനങ്ങളുടെ ആധുനികവല്‍ക്കരണത്തിന്റെയും സേവന മികവ് ഉയര്‍ത്തുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് എമിറേറ്റ്സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് കൊമേഴ്സ്യല്‍ ഓഫീസറുമായ അദ്‌നാന്‍ കാസിം അറിയിച്ചു.

വിമാനത്തിനുള്ളിലെ കണക്റ്റിവിറ്റി കൂടുതല്‍ വേഗമേറിയതും കാര്യക്ഷമവുമാക്കാനാണ് എമിറേറ്റ്സ് മുന്‍ഗണന നല്‍കുന്നത്. 2027 വേനല്‍ക്കാലത്തോടെ ബോയിങ് വിമാനങ്ങളും ലഭിച്ചുതുടങ്ങുമെന്ന് എയര്‍ലൈന്‍ പ്രതീക്ഷിക്കുന്നു.

ഇതുവരെ 20 എയര്‍ബസ് വിമാനങ്ങള്‍ ലഭിച്ചതായും, 2026 അവസാനത്തോടെ നാല് വിമാനങ്ങള്‍ കൂടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്‌നാന്‍ കാസിം അറിയിച്ചു. പുതിയ വിമാനങ്ങള്‍ക്കൊപ്പം, നിലവിലുള്ള വിമാനങ്ങളും നവീകരണ പരിപാടിയിലൂടെ എമിറേറ്റ്സ് മെച്ചപ്പെടുത്തുന്നുണ്ട്. ഇതിനകം 104 വിമാനങ്ങള്‍ നവീകരിച്ചു കഴിഞ്ഞു; 2026 അവസാനത്തോടെ 116 വിമാനങ്ങള്‍ നവീകരിക്കാനാണ് എമിറേറ്റ്സ് ലക്ഷ്യമിടുന്നത്.

Summary

Emirates upgrades fleet with Starlink satellite internet on 65 aircraft

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com