മു​ഖ്യ​മ​ന്ത്രിയുടെ സന്ദർശനം ബഹിഷ്കരിക്കാൻ ആഹ്വാനം, എതിര്‍ത്തും പ്രവാസി സംഘടനകള്‍

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തപ്പോൾ പൊള്ളയായ വാ​ഗ്ദാ​ന​ങ്ങ​ൾ നൽകാനാണ് മു​ഖ്യ​മ​ന്ത്രി ബ​ഹ്റൈ​നിൽ എത്തുന്നത് എന്നാണ് ഒ ഐ സി സി അടക്കമുള്ള സംഘടനകളുടെ കു​റ്റ​പ്പെ​ടു​ത്തൽ.
Pinarayi Vijayan
Expat groups urge boycott of CM Pinarayi Vijayan’s Bahrain visitspecial arrangement
Updated on
1 min read

മനാമ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ബ​ഹ്‌​റൈ​ൻ സന്ദർശനം ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവുമായി പ്രവാസി സംഘടനകൾ. മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനം വരാനിരിക്കുന്ന പ​ഞ്ചാ​യ​ത്ത്‌ തെ​ര​ഞ്ഞെ​ടു​പ്പ് ലക്ഷ്യമിട്ടാണെന്നാണ് സംഘടനകളുടെ വാദം.

കെ എം ​സി സി,ഓ ഐ സി സി തുടങ്ങിയ സംഘടനകൾ ബഹിഷ്ക്കരണ ആഹ്വാനവുമായി രംഗത്ത് എത്തിയപ്പോൾ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ബ​ഹ്റൈ​ന്‍ ഓ​കെ.​ഓ​കെ (ഒ​ന്നാ​ണ് കേ​ര​ളം ഒ​ന്നാ​മ​താ​ണ് കേ​ര​ളം), കേരളീയ സമാജം തുടങ്ങിയ സംഘടനകൾ രംഗത്ത് എത്തി.

Pinarayi Vijayan
അബുദാബി കെ എം സി സിക്കെതിരെ ഫണ്ട് തിരിമറി ആരോപണം, നടപടി

2017ൽ മു​ഖ്യ​മ​ന്ത്രി ​ബ​ഹ്റൈ​നിൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യപ്പോൾ രാ​ഷ്ട്രീ​യ വ്യ​ത്യാ​സമില്ലാതെ പ്ര​വാ​സി​ക​ൾ അദ്ദേഹത്തെ സ്വീകരിച്ചിരുന്നു. അന്ന് മു​ഖ്യ​മ​ന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ എട്ട് വർഷമായിട്ടും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആണ് യു ഡി എഫിന്റെ പ്രവാസി സംഘടനകളുടെ വാദം.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തപ്പോൾ പൊള്ളയായ വാ​ഗ്ദാ​ന​ങ്ങ​ൾ നൽകാനാണ് മു​ഖ്യ​മ​ന്ത്രി ബ​ഹ്റൈ​നിൽ എത്തുന്നത് എന്നാണ് ഒ ഐ സി സി അടക്കമുള്ള സംഘടനകളുടെ കു​റ്റ​പ്പെ​ടു​ത്തൽ.

Pinarayi Vijayan
സൗദി സന്ദര്‍ശനത്തിന് അനുമതിയില്ല; മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് നാളെ തുടക്കമാകും

വിഷയത്തിൽ വിവാദം ഒഴിവാക്കാൻ കരുതലോടെയാണ് സിപിഎം സംഘടനകൾ പ്രതികരിച്ചത്. ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യി കേ​ര​ള​ത്തി​ല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​ര്‍ക്കും നി​ഷേ​ധി​ക്കാൻ കഴിയില്ലെന്നും ബ​ഹ്റൈ​നി​ൽ നാളെ നടക്കുന്ന പ്ര​വാ​സി സം​ഗ​മ​ത്തി​ല്‍ എ​ല്ലാ മ​ല​യാ​ളി​ക​ളും പ​ങ്കു​ചേ​ര​ണ​മെ​ന്നുമാണ് സംഘടനകളുടെ നിലപാട്.

Pinarayi Vijayan
ഗള്‍ഫ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി യാത്ര തിരിച്ചു

അതെ സമയം, നോ​ര്‍ക്ക​യു​ടേ​യും,മ​ല​യാ​ളം മി​ഷ​ന്‍ വി​ഭാ​ഗ​ത്തി​ന്‍റേ​യും,ബ​ഹ്റൈ​നി​ലു​ള്ള ലോ​ക​കേ​ര​ള സ​ഭാം​ഗ​ങ്ങ​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ നാളെ വൈകിട്ട് പ്ര​വാ​സി സം​ഗ​മം നടക്കും.

കേ​ര​ളീ​യ സ​മാ​ജ​ത്തി​ലെ ഹാ​ളും പ​രി​സ​ര​വും സം​ഗ​മ​ത്തി​നാ​യി സ​ജ്ജ​മാ​ക്കി​യിട്ടുണ്ട്. ഹാളിന് പുറത്ത് എ​ൽ ഇ ഡി സ്ക്രീ​നുകൾ അടക്കം സ്ഥാപിച്ചിട്ടുണ്ട്. 5000ത്തോ​ളം പേർ ചടങ്ങളിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Summary

Gulf news: Expatriate organizations call for a boycott of Chief Minister Pinarayi Vijayan’s Bahrain visit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com