പ്രവാസികൾക്ക് കുവൈത്ത് മതിയായോ? പുതിയ കണക്കുകൾ പറയുന്നത് ഇങ്ങനെ

കുവൈത്തിൽ സ്വദേശിവത്കരണം ലക്ഷ്യമിട്ട് കൊണ്ട് സർക്കാർ നടപ്പിലാക്കിയ പദ്ധതികളാണ് പ്രവാസികളുടെ എണ്ണം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
kuwait job
Expat Population in Kuwait Declines by 1.56%, Says CSB Reportkuwait air port/x
Updated on
1 min read

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. രാജ്യത്തെ ജനസംഖ്യയിൽ പ്രവാസികളുടെ എണ്ണത്തിൽ 1.56 ശതമാനം കുറഞ്ഞതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സി എസ് ബി) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ നിയമത്തിലെ മാറ്റങ്ങൾ കാരണമാണ് പ്രവാസികളുടെ എണ്ണത്തിൽ കുറവ് വന്നതെന്നാണ് സൂചന.

kuwait job
കാരിഫോർ ഗൾഫ് മേഖല വിടുന്നു?, ബഹ്‌റൈന് പിന്നാലെ കുവൈത്തിലെയും പ്രവർത്തനം അവസാനിപ്പിച്ചു

ഈ വർഷത്തെ കുവൈത്തിലെ ജനസംഖ്യ 4,881,254 ആണ്. ഇതിൽ 1,566,168 പേർ സ്വദേശികളും 3,315,086 പേർ പ്രവാസികളുമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് സ്വദേശി താമസക്കാരുടെ എണ്ണത്തിൽ 1.32 ശതമാനം വർധനവന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പ്രവാസികളുടെ എണ്ണത്തിൽ 1.56 ശതമാനം കുറവ് ഉണ്ടായതായി റിപ്പോർട്ട് പറയുന്നു.

kuwait job
പ്രവാസികളെ തടഞ്ഞു നിർത്തി പിടിച്ചു പറിക്കുന്നു; കുവൈത്തിലെ വ്യാജ പൊലീസിനെ സൂക്ഷിക്കുക

കുവൈത്തിൽ സ്വദേശിവത്കരണം ലക്ഷ്യമിട്ട് കൊണ്ട് സർക്കാർ നടപ്പിലാക്കിയ പദ്ധതികളാണ് പ്രവാസികളുടെ എണ്ണം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.

വിസ പരിഷ്കരണങ്ങൾ,പുതിയ തൊഴിൽ നയങ്ങൾ ഇവയൊക്കെ കാരണം പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുന്നത് വർധിച്ചു. വിവിധ സർക്കാർ ഫീസ് ഇനങ്ങളിൽ വന്ന വർധനവും പ്രവാസികൾക്ക് തിരിച്ചടി ആയി. അത് കൊണ്ടാണ് പ്രവാസികളുടെ എണ്ണത്തിൽ കുറവ് വന്നത് എന്നാണ് സൂചന.

Summary

Gulf news: Expat Population in Kuwait Declines by 1.56%, Says CSB Report.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com