

റിയാദ്: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഗ്ലോബൽ പാസ്‌പോർട്ട് സേവാ പതിപ്പ് 2.0 ആരംഭിച്ചു. എല്ലാ അപേക്ഷകർക്കും പുതിയ മാനദണ്ഡങ്ങൾ ബാധകമാകുമെന്നും സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒക്ടോബർ 24 മുതൽ സൗദി അറേബ്യയിൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ഇന്ത്യൻ എംബസി എക്സിൽ വ്യക്തമാക്കി.
ഇക്കാര്യത്തിൽ, എല്ലാ പാസ്‌പോർട്ട് അപേക്ഷകരും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) പാസ്പോർട്ട് അപേക്ഷർക്കായി നിർദ്ദേശിച്ചിട്ടുള്ള ഫോട്ടോഗ്രാഫുകളുടെ മാനദണ്ഡങ്ങൾ
* തലയുടെയും തോളുകളുടെയും ക്ലോസ്-അപ്പ്, 80–85%
* ഫോട്ടോയുടെ ഫ്രെയിമിൽ മുഖം കാണണം .
* കളർ ഫോട്ടോ, അളവ് 630x810 പിക്സൽ
* ഫോട്ടോഗ്രാഫിന്റെ പശ്ചാത്തലം വെളുത്തതായിരിക്കണം
* കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോട്ടോഗ്രാഫിൽ മാറ്റം വരുത്താൻ പാടില്ല
*പാസ്പോർട്ടിന് അപേക്ഷിക്കുന്ന വ്യക്തി നേരിട്ട് കാമറയിലേക്ക് നോക്കണം
*ചർമ്മത്തിന്റെ ടോണുകൾ സ്വാഭാവികമായി കാണപ്പെടണം
*ഫോട്ടോയ്ക്ക് ഉചിതമായ തെളിച്ചവും കോൺട്രാസ്റ്റും ഉണ്ടാകണം
*കണ്ണുകൾ തുറന്നതും വ്യക്തമായി കാണാവുന്നതും ആയിരിക്കണം
*കണ്ണുകളിൽ കൂടി മുടി വീണ് കിടക്കാൻ പാടില്ല
* വായ തുറന്നിരിക്കരുത്
*പൂർണ്ണ മുഖം, മുഖത്തിന്റെ മുൻവശം, കണ്ണുകൾ തുറന്നിരിക്കണം
*ഏകദേശം 1.5 മീറ്റർ അകലെ നിന്ന് എടുത്തതാകണം ഫോട്ടോ. ഫോട്ടോ മങ്ങിക്കരുത് ( ബ്ലർ ചെയ്യാൻ പാടില്ല)
*തല ഫ്രെയിമിൽ വരുമ്പോൾ, മുടിയുടെ മുകളിൽ നിന്ന് താടി വരെ തല മുഴുവനായും ഉണ്ടാകുന്ന രീതിയിലാകണം ഫോട്ടോ
*തല ചരിഞ്ഞിരിക്കാൻ പാടില്ല
* നിഴലുകൾ, പ്രതിഫലനങ്ങൾ ഒന്നും പാടില്ല, അതിനാൽ കണ്ണടകൾ പാടില്ല
ൾകണ്ണുകളിൽ റെഡ് ഐ ദൃശ്യമാകുന്ന തരത്തിലോ കണ്ണുകളുടെ ദൃശ്യത കുറയ്ക്കുന്ന നിലയിലോ വെളിച്ചം കാരണമാകരുത്
ൾ മതപരമായ കാരണങ്ങളാൽ മാത്രമേ ശിരോവസ്ത്രം അനുവദനീയമാകൂ, എന്നാൽ മുഖ സവിശേഷതകൾ (താടിയുടെ അടിഭാഗം മുതൽ നെറ്റിയുടെ മുകൾ ഭാഗം വരെയും മുഖത്തിന്റെ രണ്ട് അരികുകളും വ്യക്തമായി കാണണം) പൂർണ്ണമായും ദൃശ്യമായിരിക്കണം.
*സ്വാഭാവികമായ മുഖഭാവം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates