സ്വര്‍ണവിലയില്‍ ഇടിവ്, വാങ്ങാന്‍ നല്ല സമയം, പ്രവാസികള്‍ക്ക് സുവര്‍ണ്ണാവസരം

രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളാണ് ദുബായ് വിപണിയിലും പെട്ടെന്നുള്ള ഈ വിലക്കുറവിന് കാരണമായത്
Gold prices drop in the UAE
സ്വര്‍ണവില
Edited By:
Updated on
1 min read

ദുബായ്: യുഎഇയില്‍ സ്വര്‍ണ വിലയില്‍ ഇടിവ്. സ്വര്‍ണം വാങ്ങാന്‍ സുവര്‍ണ്ണാവസരമാണിത്. ദുബായില്‍ സ്വര്‍ണവിലയില്‍ ഗ്രാമിന് 4.5 ദിര്‍ഹത്തിന്റെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണ്ണ നിരക്കുകള്‍ കഴിഞ്ഞ മാര്‍ച്ച് പകുതിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തി.

രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളാണ് ദുബായ് വിപണിയിലും പെട്ടെന്നുള്ള ഈ വിലക്കുറവിന് കാരണമായത്. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ചൊവ്വാഴ്ച ഗ്രാമിന് 542.25 ദിര്‍ഹത്തില്‍ നിന്ന് 537.75 ദിര്‍ഹമായി കുറഞ്ഞു. 22ക്യരറ്റ് സ്വര്‍ണ്ണത്തിന്റെ വില 502 ദിര്‍ഹത്തില്‍ നിന്ന് 498 ദിര്‍ഹത്തിലുമെത്തി.

Gold prices drop in the UAE
എക്‌സിറ്റ് ഉത്തരവ് പുറത്തിറങ്ങിയില്ല; അബ്ദുല്‍ റഹീം ഇന്ന് മോചിതനാകില്ല

വിവിധ കാരറ്റുകളുടെ ഗ്രാമിന് മേലുള്ള വിപണി നിരക്കുകള്‍

24 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 537.75 ദിര്‍ഹം

22 കാരറ്റ് സ്വര്‍ണം: 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 498 ദിര്‍ഹം ആണ് പുതിയ വില.

21 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 477.50 ദിര്‍ഹം

18 കാരറ്റ് സ്വര്‍ണം: ഡയമണ്ട് ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ്ണവില ഗ്രാമിന് 409.25 ദിര്‍ഹത്തിലെത്തി

14 കാരറ്റ് സ്വര്‍ണം: ഗ്രാമിന് 319.25 ദിര്‍ഹം

Summary

Gold prices drop in the UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com