ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

വിഡിയോ പങ്ക് എയർലൈൻ കമ്പനി തന്നെ അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ ആതിഥ്യ മര്യാദയുടെ നേർചിത്രമാണ് ഇതെന്ന് പോസ്റ്റിൽ അധികൃതർ പറയുന്നു.
 Saudia Airlines
Heartwarming Moment on Saudia Airlines Flight Wins Hearts on Social Media@saudia_aviation
Updated on
1 min read

റിയാദ്: സൗദിയ എയർലൈൻസ് വിമാനത്തിനുള്ളിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിറയുന്നത്. ഉംറ തീർത്ഥാടകനായ ഒരു മുതിർന്ന പൗരന് ഒരു മടിയും കൂടാതെ ഭക്ഷണം കഴിക്കാൻ സഹായിക്കുന്ന ഒരു ക്യാബിൽ ക്രൂ അംഗമാണ് ഈ വിഡിയോയിലെ താരം.

വിഡിയോ പങ്ക് എയർലൈൻ കമ്പനി തന്നെ അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ ആതിഥ്യ മര്യാദയുടെ നേർചിത്രമാണ് ഇതെന്ന് പോസ്റ്റിൽ അധികൃതർ പറയുന്നു.

 Saudia Airlines
35,000 അടി ഉയരത്തിൽ, അറബിക്കടലിന് മുകളിൽ, ദൈവദൂതരായി മലയാളി നഴ്സുമാർ

വൃദ്ധനായ യാത്രക്കാരന്റെ കൈകൾ വിറക്കുന്നത് കൊണ്ട് തന്നെ സ്പൂൺ ഉപയോഗിച്ച് ഭക്ഷണം കഴിക്കാൻ അയാൾക്ക് സാധിക്കുന്നില്ല. അത് മനസിലാക്കിയ ക്യാബിൽ ക്രൂ അംഗം യാത്രക്കാരന്റെ സമീപം എത്തുകയും സ്പൂൺ ഉപയോഗിച്ച് ഭക്ഷണം കോരി നൽകുക ആയിരുന്നു.

വിഡിയോയിൽ വളരെ ക്ഷമയോടെയാണ് ക്യാബിൽ ക്രൂ അംഗം ഭക്ഷണം നൽകുന്നത് എന്ന് കാണാം. ഭക്ഷണം നൽകുന്നതിനിടെ എന്തെങ്കിലും ഇനി ആവശ്യമുണ്ടോ എന്നും അയാൾ വൃദ്ധനോട് ചോദിക്കുന്നുണ്ട്. മുഴുവൻ ഭക്ഷണവും നൽകിയ ശേഷമാണ് ക്യാബിൽ ക്രൂ അംഗം മടങ്ങിയത്.

 Saudia Airlines
വിമാനത്തില്‍ സഹയാത്രികരെ കുത്തി പരിക്കേല്‍പ്പിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥി, അടിയന്തര ലാന്‍ഡിങ്, അറസ്റ്റ്

നിരവധിപ്പേരാണ് ഈ വൈറൽ വിഡിയോയ്ക്ക് താഴെ ക്യാബിൻ ക്രൂ അംഗത്തിന്റെ നല്ല പ്രവർത്തിക്ക് അഭിനന്ദനം അറിയിച്ചു കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

'അദ്ദേഹത്തിന്റെ അമ്മ അദ്ദേഹത്തെ മികച്ച രീതിയിൽ വളർത്തി. ഒരു യാത്രക്കാരന് സേവനം നൽകുന്നത് മാത്രമല്ല ഇത്, ഭക്ഷണം കഴിക്കാനോ നടക്കാനോ കഴിയാത്തവരെ എങ്ങനെ ബഹുമാനിക്കണം എന്ന പാഠമാണ്' എന്നായിരുന്നു അതിലെ ഒരു കമന്റ്.

നിരവധി പേരാണ് സൗദിയ എയർലൈൻസിന്റെ സർവീസിന് നന്ദി പറഞ്ഞു അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്.

Summary

Gulf news: Heartwarming Moment on Saudia Airlines Flight Wins Hearts on Social Media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com