

കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ സേന വിഭാഗങ്ങൾ സംയുക്ത അഭ്യാസം നടത്താൻ ഒരുങ്ങുന്നു. നവംബർ 24, 25 ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് അഭ്യാസ പ്രകടനങ്ങൾ നടക്കുന്നത്. വ്യോമ- നാവികസേനകൾ സംയുക്തമായി സമുദ്രങ്ങൾ കേന്ദ്രികരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ലൈവ് ഫയർ പോലെയുള്ള അഭ്യാസങ്ങൽ നടക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് കരസേനയുടെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചു. റാസ് അൽ-ജുലൈയയിൽ നിന്ന് ഖറുഹ് ദ്വീപിലേക്കുള്ള കിഴക്കൻ മേഖലയും റാസ് അൽ-സൂർ മുതൽ ഉമ്മുൽ-മറാഡിം ദ്വീപിലേക്കുള്ള കിഴക്കൻ മേഖലയിലുമാണ് സേനകളുടെ അഭ്യാസ പ്രകടനങ്ങൾ നടക്കുന്നത്.
നിശ്ചിയിച്ച ദിവസങ്ങളിൽ സമുദ്രപരിധിയിൽ വെടിവെപ്പ് പരിശീലന അഭ്യാസങ്ങൾ നടത്തുമെന്ന് സൈന്യവും വ്യക്തമാക്കി. ഈ സമയങ്ങളിൽ മത്സ്യതൊഴിലാളികളും കടലിൽ യാത്ര ചെയ്യുന്ന പൗരന്മാരും പ്രവാസികളും പ്രത്യേകം ശ്രദ്ധ പുലർത്തണം. പരമാവധി ഈ പ്രദേശം ഒഴിവാക്കി യാത്ര ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates