വളർത്ത് മൃഗങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കുവൈത്ത്

ഓരോ കുവൈത്ത് പൗരനും വീടുകളിൽ വളർത്താനായി പ്രതിവർഷം ഒരു നായയെ ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ട്. തെരുവ് മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചത് കാരണം അവയെ നിയന്ത്രിക്കാൻ നിരവധി പ്രവർത്തങ്ങളാണ് സർക്കാർ ചെയ്യുന്നത്.
Kuwait  dogs
Kuwait Bans Dog and Cat Imports to Control Strays@gsrescueelite
Updated on
1 min read

കുവൈത്ത് സിറ്റി: വാണിജ്യാവശ്യത്തിനായി നായ്ക്കളെയും പൂച്ചകളെയും ഇറക്കുമതി ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്തി കുവൈത്ത് കാർഷിക മന്ത്രാലയം. തെരുവുകളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ എണ്ണം വർധിച്ചതും പൊതുജനങ്ങളുടെ സുരക്ഷയും മുൻനിർത്തിയാണ് സർക്കാർ തീരുമാനം. ഇതിലൂടെ രാജ്യത്തേക്ക് എത്തുന്ന മൃഗങ്ങളുടെ എണ്ണം കുറയ്ക്കാനും ജനങ്ങൾ അവയെ ഉപേക്ഷിക്കുന്നത് കുറയ്ക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.

Kuwait  dogs
കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വദേശിവൽക്കരണം; പ്രവാസികളെ ഒഴിവാക്കും

ഓരോ കുവൈത്ത് പൗരനും വീടുകളിൽ വളർത്താനായി പ്രതിവർഷം ഒരു നായയെ ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ട്. തെരുവ് മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചത് കാരണം അവയെ നിയന്ത്രിക്കാൻ നിരവധി പ്രവർത്തങ്ങളാണ് സർക്കാർ ചെയ്യുന്നത്. ഇതിലൂടെ അനാവശ്യമായ ചെലവുകളാണ് ഉണ്ടാകുന്നത്.

മൃഗങ്ങളിലൂടെ രോഗങ്ങൾ വ്യാപിക്കുന്നത് പൊതു ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നെതെന്ന് അധികൃതർ വ്യക്തമാക്കി.

Kuwait  dogs
കുവൈത്തിൽ മ​യ​ക്കു​മ​രു​ന്ന് കടത്തിയാൽ ഇനി വധ ശിക്ഷ; നിയമം പ്രാബല്യത്തിൽ

തെരുവുനായ്ക്കൾ അടക്കമുള്ള മൃഗങ്ങൾക്ക് സംരക്ഷണമൊരുക്കാൻ ജനവാസ കേന്ദ്രങ്ങൾക്ക് പുറത്തായി 10,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സ്ഥലം മാറ്റി വെക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. മൃഗഡോക്ടർമാരുടെ സേവനം,വന്ധ്യംകരണ യൂണിറ്റുകൾ, ക്വാറൻ്റൈൻ സൗകര്യങ്ങൾ എന്നി ക്രമീകരണങ്ങൾ ഇവിടെ ഒരുക്കാനാണ് പദ്ധതി. ഇവിടെ എത്തുന്ന മൃഗങ്ങളെ മൃഗങ്ങളെ പുനരധിവസിപ്പിക്കാനും ദത്തെടുക്കാനും അവസരമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

Summary

Gulf news: Kuwait Bans Dog and Cat Imports to Control Strays.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com