കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വദേശിവൽക്കരണം; പ്രവാസികളെ ഒഴിവാക്കും

വരാനിരിക്കുന്ന സൂപ്പർവൈസറി പ്രമോഷൻ പരീക്ഷയിൽ വിജയിക്കുന്ന കുവൈത്ത് അധ്യാപകർക്ക് ജോലി നൽകുന്നതിനായി എത്ര ഒഴിവുകൾ ഉണ്ടാകുമെന്നതും മന്ത്രാലയം പരിശോധിച്ച് വരികയാണ്.
Kuwait school
Kuwait to Kuwaitize All School Supervisory Posts by 2026–27 special arrangement
Updated on
1 min read

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൂപ്പർവൈസർ,വകുപ്പ് മേധാവി തസ്തികകളിൽ സ്വദേശിവവൽക്കരണം നടപ്പിലാക്കാനൊരുങ്ങി കുവൈത്ത്. 2026–27 അധ്യയന വർഷത്തോടെ കുവൈത്ത് പൗരൻമാരെ ഈ ജോലികൾക്കായി നിയോഗിക്കും. വിദ്യാഭ്യാസമേഖലകളിൽ കൂടുതൽ സ്വദേശികളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് നടപടി.

Kuwait school
കുവൈത്തിൽ മ​യ​ക്കു​മ​രു​ന്ന് കടത്തിയാൽ ഇനി വധ ശിക്ഷ; നിയമം പ്രാബല്യത്തിൽ

നിലവിൽ സൂപ്പർവൈസർ, വകുപ്പ് മേധാവി തുടങ്ങിയ മേഖലകളിൽ ജോലി ചെയ്ത് വരുന്ന വിദേശികളുടെ എണ്ണം ശേഖരിക്കാൻ സർക്കാർ ആരംഭിച്ചു. ഈ വിവരങ്ങൾ ലഭ്യമായതിനു ശേഷം പ്രവാസികളുടെ സേവനം അവസാനിപ്പിക്കുകയും ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വദേശികളെ നിയമിക്കാൻ വേണ്ട നടപടികൾ സർക്കാർ ആരംഭിക്കുകയും ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.

Kuwait school
യു എ ഇയെ ടിക്ക് ടോക്കിലൂടെ അപമാനിച്ചു; പ്രതിയെ കഠിന തടവിന് വിധിച്ച് കുവൈത്ത് കോടതി

ഇതോടൊപ്പം വരാനിരിക്കുന്ന സൂപ്പർവൈസറി പ്രമോഷൻ പരീക്ഷയിൽ വിജയിക്കുന്ന കുവൈത്ത് അധ്യാപകർക്ക് ജോലി നൽകുന്നതിനായി എത്ര ഒഴിവുകൾ ഉണ്ടാകുമെന്നതും മന്ത്രാലയം പരിശോധിച്ച് വരികയാണ്. അധ്യാപക മേഖലയിലെ വിദേശികളെ ഒഴിവാക്കി പൗരന്മാരെ നിയമിക്കാനാണ് സർക്കാർ ലക്ഷ്യം.

Summary

Gulf news: Kuwait to Fully Nationalize Educational Supervisory Posts by 2026–27.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com