യു എ ഇയെ ടിക്ക് ടോക്കിലൂടെ അപമാനിച്ചു; പ്രതിയെ കഠിന തടവിന് വിധിച്ച് കുവൈത്ത് കോടതി

കുവൈത്തിൽ ഇതിനുമുമ്പും സാമൂഹ്യ മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം, നിയമവിരുദ്ധ പരാമർശങ്ങൾ എന്നിവയ്ക്കു നിരവധി പേർക്ക് തടവും പിഴയും ശിക്ഷയായി ലഭിച്ചിട്ടുണ്ട്.
Kuwait  visa
Kuwait Jails Man for Insulting UAE on TikTok Livefile
Updated on
1 min read

കുവൈത്ത് സിറ്റി: ടിക്‌ടോക്ക് ലൈവിലൂടെ യു എ ഇയെ അപമാനിക്കുകയും തെറ്റായ വിവരങ്ങൾ പങ്ക് വെയ്ക്കുകയും ചെയ്ത യുവാവിന് തടവ് ശിക്ഷ. പ്രതിയെ മൂന്ന് വർഷത്തെ കഠിന തടവിന് വിധിച്ച കുവൈത്ത് കോടതി ശിക്ഷ ഉടൻ നടപ്പിലാക്കാനും ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട വിഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Kuwait  visa
വിസ ഫീസ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കുവൈത്ത്

സഹോദര രാജ്യത്തെ അപകീർത്തിപ്പെടുത്തിയ സംഭവമാണിത്. പ്രതിയെ വളരെ വേഗം തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തി തുടർന് നടപടികൾ സ്വീകരിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. കുവൈത്തിൽ ഇതിനുമുമ്പും സാമൂഹ്യ മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം, നിയമവിരുദ്ധ പരാമർശങ്ങൾ എന്നിവയ്ക്കു നിരവധി പേർക്ക് തടവും പിഴയും ശിക്ഷയായി ലഭിച്ചിട്ടുണ്ട്.

Kuwait  visa
പിടിച്ചെടുത്ത വാഹനം പൊളിച്ചടുക്കി പൊലീസ്; റോഡിൽ ഷോ വേണ്ടെന്ന് മുന്നറിയിപ്പ് (വിഡിയോ)

മറ്റു രാജ്യങ്ങളെ അപമാനിക്കുന്നതോ രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവനകളോ രാജ്യത്ത് കർശനമായി നിരോധിച്ചിട്ടുണ്ട്.

കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം, ദേശീയ സുരക്ഷ, പൊതു സമാധാനം എന്നിവയെ ബാധിക്കുന്ന പ്രവൃത്തികൾക്ക് കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ അധികാരികൾ തയ്യറായില്ല.

Summary

Gulf news: Kuwait Jails Man for Insulting UAE on TikTok Live.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com