വിസ ഫീസ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കുവൈത്ത്

ഫാമിലി, ചികിത്സ, മൾട്ടിപ്പിൾ എൻട്രി, ടൂറിസം തുടങ്ങിയ വിസകളുടെ ഫീസ് പത്ത് ദിനാർ ആയി ഉയർത്താനാണ് സർക്കാർ നീക്കം. നിലവിൽ മൂന്ന് ദിനാർ മാത്രമാണ് വിസയുടെ ഫീസ്.
Kuwait visa fees
Kuwait to Increase Visa Fees to 10 Dinarsfile
Updated on
1 min read

കുവൈത്ത് സിറ്റി: വിസ ഫീസ് നിരക്കിൽ മാറ്റം വരുത്താൻ ഒരുങ്ങി കുവൈത്ത്. വിവിധ വിസകളുടെ ഫീസ് 10 ദിനാർ ആയി ഉയർത്തും. താമസ പെർമിറ്റുകൾ സന്ദർശക വിസകൾ എന്നിവയുടെ അപേക്ഷ നടപടിക്രമങ്ങളിലും മാറ്റം വരുത്തുമെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Kuwait visa fees
 സൈനീക അഭ്യാസം; കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത്

ഫാമിലി, ചികിത്സ, മൾട്ടിപ്പിൾ എൻട്രി, ടൂറിസം തുടങ്ങിയ വിസകളുടെ ഫീസ് പത്ത് ദിനാർ ആയി ഉയർത്താനാണ് സർക്കാർ നീക്കം. നിലവിൽ മൂന്ന് ദിനാർ മാത്രമാണ് വിസയുടെ ഫീസ്. വിസ നിയമങ്ങളിൽ കുവൈത്ത് മാറ്റം വരുത്തിയതോടെ കൂടുതൽ ആളുകളാണ് അപേക്ഷകൾ സമർപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരക്കുകൾ വർധിപ്പിച്ചതെന്നാണ് വിവരം.

Kuwait visa fees
വി​സി​റ്റ് വി​സ ജോ​ലി പെ​ർ​മി​റ്റാ​യി മാറ്റാനാകില്ല; ബഹ്‌റൈൻ പാർലമെന്റിൽ ചൊ​വ്വാ​ഴ്ച നിർണ്ണായക വോട്ടെടുപ്പ്

 ഗാർഹിക തൊഴിലാളികൾ, സർക്കാർ - സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവർ, എണ്ണമേഖലയിൽ താൽക്കാലിക തൊഴിലാളികൾ എന്നിവരുടെ വിസ ഫീസ് 10 ദിനാറായി വർദ്ധിപ്പിക്കും. വിവിധ വിസകളിൽ രാജ്യത്തെത്തിയ ശേഷം റസിഡൻസി പെർമിറ്റ് ലഭിക്കാനുള്ള അപേക്ഷകളുടെ നിരക്കിലും മാറ്റം വരുത്തും. പുതുക്കിയ നിരക്കുകൾ അടുത്ത മാസം മുതൽ നിലവിൽ വരും എന്നാണ് റിപ്പോർട്ടുകൾ.

Summary

Gulf news: Kuwait to Increase Visa Fees to 10 Dinars.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com