ലഹരിക്കേസുകൾ; എട്ട് മാസത്തിനിടെ കുവൈത്തിൽ 729 പേ​രെ നാടുകടത്തി

ഈ ​വ​ർ​ഷം 527 ല​ഹ​രി​ക്ക​ട​ത്തു​ക​ൾ കുവൈത്ത് സുരക്ഷാസേന പിടികൂടി. ഇതുമായി ബന്ധപ്പെട്ട് 1,675 പേ​ർ​ക്കെ​തി​രെ​യും 70 അ​ജ്ഞാ​ത വ്യ​ക്തി​ക​ൾ​ക്കെ​തി​രെ​യും കേ​സു​ക​ൾ രജിസ്റ്റർ ചെ​യ്തു.
Kuwait liquor
729 people were deported from Kuwait in cases related to alcohol and drugsKuwait police/x
Updated on
1 min read

കുവൈത്ത് സിറ്റി: ല​ഹ​രി​ മരുന്നുമായി ബന്ധപെട്ട കു​റ്റ​കൃ​ത്യ​ങ്ങ​ളിൽ ഏർപ്പെടുന്നവരെ നാ​ടു​ക​ട​ത്തുന്നത് തുടരുമെന്ന് കുവൈത്ത്. ഈ വർഷം 729 പേ​രെയാണ് നാ​ടു​ക​ട​ത്തി​യ​ത്. വി​വി​ധ കേ​സു​ക​ളിലായി 823 പ്ര​തി​ക​ളെ​യും പി​ടി​കൂ​ടിയിട്ടുണ്ട്. ല​ഹ​രി​യുമായി ബന്ധപ്പെട്ട കേസുകളിൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തുടർന്നും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Kuwait liquor
ഗൾഫിൽ പരീക്ഷയെഴുതാൻ അപാർ വേണ്ട; സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് ആശ്വാസം

ഈ ​വ​ർ​ഷം 527 ല​ഹ​രി​ക്ക​ട​ത്തു​ക​ൾ കുവൈത്ത് സുരക്ഷാസേന പിടികൂടി. ഇതുമായി ബന്ധപ്പെട്ട് 1,675 പേ​ർ​ക്കെ​തി​രെ​യും 70 അ​ജ്ഞാ​ത വ്യ​ക്തി​ക​ൾ​ക്കെ​തി​രെ​യും കേ​സു​ക​ൾ രജിസ്റ്റർ ചെ​യ്തു. 1,359 മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ കേ​സു​ക​ളും ഫയൽ ചെയ്തിട്ടുണ്ട്. ആയിരം കിലോയിൽ അധികം ലഹരി മരുന്നുകളും 31 ബാ​ര​ൽ മ​ദ്യ​വും,തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

Kuwait liquor
യുഎഇയിൽ താപനില കുറയുന്നു,മഴയ്ക്കും സാധ്യത; ശൈത്യകാലം ആരംഭിക്കുന്നു?

അടുത്തിടെ കുവൈത്തിൽ വിഷ മദ്യം കഴിച്ചു 160 പേർ ചികിത്സ തേടിയിരുന്നു. ഇതിൽ 23 പേർ മരിക്കുകയും 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് അധികൃതർ നടത്തുന്നത്. ഈ വർഷം നാടുകടത്തിയവരിൽ ഭൂരിഭാഗം ആളുകളും മദ്യനിർമ്മാണവുമായി ബന്ധപെട്ടവരാണെന്നാണ് റിപ്പോർട്ടുകൾ.

Summary

Gulf news: 729 people were deported from Kuwait in cases related to alcohol and drugs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com