

കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിൽ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടി ക്രമങ്ങളിൽ ഇളവ് വരുത്തി കുവൈത്ത്. വിവിധ തൊഴിൽ മേഖലകളിൽ നിയമനം നടത്താനായി ഏർപ്പെടുത്തിയ സാമ്പത്തിക ഗ്യാരന്റികള്‍ ഒഴിവാക്കി. ഇത് സംബന്ധിച്ച ഉത്തരവ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുറത്തിറക്കി. സർക്കാരിന്റെ നീക്കം തൊഴിലുടമകൾക്ക് നേട്ടമാകും.
ക്ലീനിംഗ്, സെക്യൂരിറ്റി, ഹാന്‍ഡിലിംഗ് തുടങ്ങിയ സേവന വിഭാഗങ്ങളിൽ നിയമനം നടത്താൻ മുൻപ് സാമ്പത്തിക ഗ്യാരന്റികള്‍ നൽകണമെന്നായിരുന്നു നിയമം. ഇത് പലപ്പോഴും തൊഴിൽ ഉടമയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ഇത് പരിഗണിച്ചാണ് സാമ്പത്തിക ഗ്യാരന്റികള്‍ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്. വര്‍ക്ക് പെര്‍മിറ്റുകൾ അനുവദിച്ച ശേഷവും ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്ക് സാമ്പത്തിക ഗ്യാരന്റികളും റദ്ദാക്കിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വാണിജ്യ ലൈസന്‍സുകള്‍ അനുവദിക്കുന്നത്തിനും നേരത്തെ സാമ്പത്തിക ഗ്യാരന്റികള്‍ ഏർപ്പെടുത്തിയിരുന്നു. അവയും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
പുതിയ നീക്കത്തിലൂടെ കുവൈത്തിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും കൂടുതൽ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാനും സാധിക്കുമെന്നാണ് പബ്ലിക് അതോറിറ്റിയുടെ വിലയിരുത്തൽ.
Gulf news: Kuwait cancels financial guarantees for select sectors under new manpower resolution.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates