മനുഷ്യക്കടത്ത്; 120 ദിനാര്‍ വിസ ചാർജ്, 1,300 ദി​നാ​റിന് വിൽപ്പന; 29 സ്ത്രീകളെ രക്ഷപ്പെടുത്തി കുവൈത്ത് പൊലീസ്

ഇവർ നിയമ വിരുദ്ധമായി വിസ വിൽക്കുകയും ഗാ​ർ​ഹി​ക ജോലികൾക്കായി തൊഴിലാളികളെ കൈമാറ്റം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.
Kuwait visa
Kuwait Shuts Fahaheel Labor Office for Human Trafficking, Illegal Visas Kuwait
Updated on
1 min read

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി. ഫ​ഹാ​ഹീ​ലി​ൽ പ്രവർത്തിച്ചിരുന്ന റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സി​ൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. ഇവർ നിയമ വിരുദ്ധമായി വിസ വിൽക്കുകയും ഗാ​ർ​ഹി​ക ജോലികൾക്കായി തൊഴിലാളികളെ കൈമാറ്റം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.

Kuwait visa
കുബ്ബൂസിന്റെ വില കൂടില്ല; ഒരു പാക്കറ്റിന് 50 ഫി​ൽ​സ് തന്നെയെന്ന് കുവൈത്ത്

ഇവരുടെ സംഘത്തിൽ അകപ്പെട്ട ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ 29 സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെയും കണ്ടെത്തി. സ്ത്രീകളെ ഇവരുടെ ഓഫീസിൽ പൂട്ടിയിട്ടിരിക്കുക ആയിരുന്നു. ഓ​ഫി​സ് മാനേജർമാർ വളരെ മോശമായി പെരുമാറി എന്നും വിവിധ ജോലിക്കൾക്കായി നിർബന്ധിച്ച് അയപ്പിച്ചതായും ഇവർ അധികൃതർക്ക് മൊഴി നൽകിയിട്ടുണ്ട്. രക്ഷപെടുത്തിയവരെ സു​ര​ക്ഷി​ത​മാ​യ ഷെ​ൽ​ട്ട​റി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്.

Kuwait visa
വിസിറ്റ് വിസ: കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യുന്നതിന് പുതിയ പ്രതിമാസ ശമ്പള നിരക്ക് നിശ്ചയിച്ച് യുഎഇ

വിസ ഫീസായി 120 ദി​നാ​ർ ഈ​ടാ​ക്കി​യാണ് തൊഴിലാളികളെ ഇവിടെ എത്തിച്ചത്. അതിന് ശേഷം 1,100 ദി​നാ​ർ മു​ത​ൽ 1,300 ദി​നാ​ർ വ​രെ​യു​ള്ള തു​ക നൽകിയാണ് ഇവർ തൊഴിലാളികളെ മറ്റുള്ളവർക്ക് കൈമാറിയിരുന്നത്. മ​നു​ഷ്യ​ക്ക​ട​ത്ത്, വിസ നിയമലംഘനം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​ പ്ര​തി​ക​ളെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Summary

Gulf news: Kuwait Authorities Dismantle Fahaheel Labor Recruitment Office Involved in Human Trafficking and Illegal Visas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com