ദുബൈ: യുഎഇയിൽ സന്ദർശന (വിസിറ്റ്) വിസയിൽ സുഹൃത്തിനെയോ ബന്ധുവിനെയോ സ്പോൺസർ ചെയ്യുന്നത് ഇപ്പോൾ സ്പോൺസറുടെ വരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുറഞ്ഞ പ്രതിമാസ ശമ്പള ആവശ്യകതകൾ നിറവേറ്റുന്നുണ്ടെങ്കിൽ, താമസക്കാർക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൊണ്ടുവരാൻ കഴിയും.
ബന്ധത്തെ ആശ്രയിച്ച്, താമസക്കാർക്ക് അവരുടെ സന്ദർശനങ്ങൾ സ്പോൺസർ ചെയ്യാൻ കഴിയണമെങ്കിൽ പ്രതിമാസം 4,000 ദിർഹം, 8,000 ദിർഹം അല്ലെങ്കിൽ 15,000 ദിർഹം ശമ്പളമായി ലഭിക്കണം.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വരുമാന ആവശ്യകതകളെ അടിസ്ഥാനമാക്കി ഇത് വിശദീകരിക്കാം.
മൂന്ന് തരത്തിലുള്ള സ്പോൺസർഷിപ്പാണ് സാധിക്കുക. ഫസ്റ്റ് ഡിഗ്രി റിലേറ്റീവ്സ്, സെക്കൻഡ് ഡിഗ്രി റിലേറ്റീവ്സ്, തേഡ് ഡിഗ്രി റിലേറ്റീവ്സ് എന്നിങ്ങനെയാണ് അവ. ഇത് കുടുംബാംഗങ്ങൾ,അടുത്തബന്ധുക്കൾ, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുത്വം ഇല്ലാത്തവർ എന്നിങ്ങനെ തരം തിരിച്ചാണ് നിശ്ചയിച്ചിട്ടുള്ളത്.
സന്ദർശന വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് ബന്ധുത്വവുമായി ബന്ധപ്പെട്ട് തെളിവ് നൽകേണ്ടതുണ്ട്.
ഫസ്റ്റ് ഡിഗ്രി ബന്ധുക്കൾ - അച്ഛൻ, അമ്മ, ഭാര്യ,ഭർത്താവ്, മകൻ, മകൾ.
-ഇവർക്ക് വിസിറ്റ് വിസ നൽകണമെങ്കിൽ സ്പോൺസറിന് പ്രതിമാസം കുറഞ്ഞത് 4,000 ദിർഹം ശമ്പളം ലഭിക്കണം.
സെക്കൻഡ് ഡിഗ്രി ബന്ധുക്കൾ - സഹോദരങ്ങൾ, മുത്തശ്ശി, മുത്തശ്ശൻ,പേരക്കുട്ടികൾ.
- ഇവരിലാർക്കെങ്കിലും വിസിറ്റ് വിസ നൽകണമെങ്കിൽ സ്പോൺസറിന് പ്രതിമാസം കുറഞ്ഞത് 8,000 ദിർഹം ശമ്പളം ലഭിക്കണം.
തേഡ് ഡിഗ്രി ബന്ധുക്കൾ - അമ്മാവൻ, അമ്മായി, കസിൻസ്.
— ഇവരിലാർക്കെങ്കിലും വിസിറ്റ് വിസ നൽകണമെങ്കിൽ സ്പോൺസറിന് പ്രതിമാസം കുറഞ്ഞത് 8,000 ദിർഹം ശമ്പളം ലഭിക്കണം
സുഹൃത്തുക്കൾ (ബന്ധുക്കൾ അല്ലാത്തവർ).
— ഇവരിലാർക്കെങ്കിലും വിസിറ്റ് വിസ നൽകണമെങ്കിൽ സ്പോൺസറിന് പ്രതിമാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം ലഭിക്കണം.
അപേക്ഷകർക്ക് കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്‌പോർട്ട് ഉണ്ടാകണം
മടക്ക യാത്രാ ടിക്കറ്റ് എടുത്തിരിക്കണം.
സുതാര്യത വർദ്ധിപ്പിക്കുക, സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പിന്തുണയ്ക്കുക, കഴിവുള്ള വ്യക്തികളെ യുഎഇയിലേക്ക് ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ട് ഐസിപി അവതരിപ്പിച്ച വിശാലമായ മാറ്റങ്ങളുടെ ഭാഗമാണ് സ്പോൺസർമാരുടെ പ്രതിമാസ ശമ്പള നിരക്ക് മാനദണ്ഡമെന്ന് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates