റോഡിന് നടുവിൽ കാർ നിർത്തി, കൂട്ടയിടി; അപകടത്തിന്റെ വിഡിയോയുമായി അബുദാബി പൊലിസ്

ഡ്രൈവർമാർ പൂർണ്ണ ശ്രദ്ധാലുക്കളായിരിക്കേണ്ടതിന്റെയും ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കിക്കൊണ്ടാണ് അപകടത്തി​ന്റെ വിഡിയോ പൊലിസ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.
Abu Dhabi accident
Abu Dhabi Police shared a video showing an accident caused by a car stopping in the middle of the road without justification@ADPoliceHQ
Updated on
1 min read

അബുദാബി: തിരക്കേറിയ റോഡിന് നടുവിൽ കാർ നിർത്തിയതിനെ തുടർന്ന് കൂട്ടയിടി. ഒരു ലൈനിലാണ് വാഹനം നിർത്തിയതെങ്കിലും ആ ലൈനിലും തൊട്ടടുത്ത ലൈനിലുമുള്ള വാഹനങ്ങൾ അപകടത്തിൽ പെട്ടു.

ഒരു വശത്ത് വാഹനങ്ങൾക്ക് പോകാൻ നാല് ലൈൻ അനുവദിച്ചിട്ടുള്ള റോഡിന്റെ മധ്യത്തിൽ ഒരു കാർ നിർത്തിയതിനെ തുടർന്ന് കൂട്ടയിടി പരമ്പര സംഭവിച്ചത്.

ന്യായമായ കാരണങ്ങളില്ലാതെയാണ് വാഹനം നിർത്തിയതെന്ന് അബുദാബി പൊലിസ് പറഞ്ഞു. ഇടതുവശത്ത് നിന്ന് രണ്ടാമത്തെ ലൈനിൽ പോയിരുന്ന വാഹനം മൂന്നാമത്തെ ലൈനിലേക്ക് വാഹനം നിർത്തി മൂന്നാമത്തെ ലൈനിലേക്ക് മാറാനുള്ള ശ്രമത്തിലാണ് ആദ്യത്തെ അപകടം സംഭവിക്കുന്നത്. ഈ ലൈനിൽ വാഹനം നിർത്തിയതിന് തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു

Abu Dhabi accident
പെട്ടെന്നുള്ള ലൈൻ മാറ്റത്തിന് പിഴ 1,000 ദിർഹം, മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

ഇതേ തുടർന്ന് പിന്നിൽ വന്ന വാഹനം ലൈൻ മാറി ഇടതുവശത്തെ ലൈനിലേക്ക് നീങ്ങുന്നതിനിടെ പിന്നിൽ നിന്ന് വന്ന വാഹനം അതിലിടിച്ചാണ് അടുത്ത അപകടം സംഭവിച്ചത്.

അബുദാബി പൊലിസ്, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ഏകോപിപ്പിച്ച്, ഈ സംഭവവുമായി ബന്ധപ്പെട്ട വിഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.

ഡ്രൈവർമാർ പൂർണ്ണ ശ്രദ്ധാലുക്കളായിരിക്കേണ്ടതിന്റെയും ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കിക്കൊണ്ടാണ് അപകടത്തി​ന്റെ വിഡിയോ പൊലിസ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.

Abu Dhabi accident
മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ വാഹനമോടിച്ചാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ, തടവും ലൈസൻസ് റദ്ദാക്കലും; കടുത്ത ശിക്ഷയുമായി യുഎഇ

പെട്ടെന്നുള്ള നിർത്തൽ കൂട്ടിയിടികളുടെ പരമ്പരയിലേക്ക് നയിച്ചതിന് കാരണം ഡ്രൈവർമാരുടെ ശ്രദ്ധക്കുറവ് ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ടയർ തകരാറോ മെക്കാനിക്കൽ പ്രശ്‌നമോ ഉണ്ടായാൽ പോലും തിരക്കേറിയ ലൈനുകളിൽ ഒരിക്കലും വാഹനം നിർത്തരുതെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ഡ്രൈവർമാരോട് നിർദ്ദേശിച്ചു.

പകരം, വാഹനമോടിക്കുന്നവർ അടുത്തുള്ള എക്സിറ്റിലേക്കോ സുരക്ഷിതമായ സ്ഥലത്തേക്കോ നീങ്ങണം. ഒരു വാഹനം മാറ്റാൻ കഴിയുന്നില്ലെങ്കിൽ, റോഡിലുള്ള മറ്റുള്ളവരെ അപകടത്തിലാക്കാതിരിക്കാൻ സഹായത്തിനായി ഉടൻ തന്നെ 999 എന്ന നമ്പരിൽ ഓപ്പറേഷൻസ് റൂമിൽ വിളിക്കാൻ അധികൃതർ നിർദ്ദേശിച്ചു.

ഡ്രൈവർമാർ പൂർണ്ണ ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യകത പൊലിസ് ഊന്നിപ്പറഞ്ഞു. റോഡിൽ അശ്രദ്ധ കാണിക്കുന്നത് മരണമോ ഗുരുതരമായ പരിക്കുകളോ ഉൾപ്പെടെയുള്ള ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാം. അത് നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പൊലിസ് മുന്നറിയിപ്പ് നൽകി.

Summary

Gulf News: Abu Dhabi Police shared a video showing an accident caused by a car stopping in the middle of the road without justification. The abrupt halt led to a chain of collisions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com